ഇന്ത്യയും പാകിസ്താനും ശത്രുതയുടെ മാർഗം ഉപേക്ഷിക്കണമെന്ന് പ്രമുഖർ
text_fieldsന്യൂഡൽഹി: പുൽവാമയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മൂർച്ഛിക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തിനെതിരെ പ്രമുഖരുടെ കൂട്ട നിവേദനം. ‘വിവേകത്തിന് അപേക്ഷ’ എന്ന പേരിൽ ജ്ഞാനപീഠം ജേതാവ് അമിതാവ് ഘോഷ്, എഴുത്തുകാരനായ മുകുൾ കേശവൻ, ഡൽഹി ൈഹകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, സാമൂഹികപ്രവർത്തകരായ അരുണ റോയ്, ഹർഷ മന്ദിർ, സ്വാമി അഗ്നിവേശ്, അഭിഭാഷക ഇന്ദിര ജെയ്സിങ്, രാഷ്ട്രീയ നേതാവ് ജിഗ്നേഷ് മേവാനി, മുൻ ഡൽഹി ലഫ്. ഗവർണർ നജീബ് ജങ് തുടങ്ങി 600ഒാളം പേർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് സംഘർഷത്തിെൻറ പാതയിൽനിന്ന് വിട്ടുനിൽക്കണമെന്ന ആവശ്യം.
രണ്ടു ആണവശക്തികൾ തമ്മിലെ സായുധ സംഘർഷം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും ഭിന്നതകൾ രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും പാലിച്ച് പരിഹരിക്കണമെന്നും കത്തിൽ നിർദേശിച്ചു.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഭീകരവാദത്തിെൻറ ഇരകളായത് മാപ്പർഹിക്കാത്ത കുറ്റമാണ്. കശ്മീരിൽ വർഷങ്ങളായി ഭീകരതക്ക് പാക് ഭരണകൂടം നൽകുന്ന രഹസ്യ പിന്തുണയും ന്യായീകരിക്കാനാവില്ല. എന്നാൽ, ഇതിന് ഇന്ത്യ നൽകുന്ന പ്രതികരണം രാജ്യാന്തര ചട്ടങ്ങൾ പാലിച്ചാകണം -സംയുക്ത പ്രസ്താവന പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.