ഇന്ത്യ അഗ്നി 4 വിജയകരമായി വിക്ഷേപിച്ചു
text_fieldsഒഡിഷ: 4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി - 4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്ദുൾ കലാം െഎലൻറ് എന്നറിയപ്പെടുന്ന വീലർ െഎലൻറിൽ നിന്നായിരുന്നു വിക്ഷേപണം.
രണ്ട് ഘട്ടമുള്ള ഭൂതല- ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആർ.ഡി.ഒ ആണ് അഗ്നി-4 നിര്‍മിച്ചത്.
അഗ്നി-4െൻറ ആറാമത്തെ പരീക്ഷണമാണിത്. അഞ്ചാംതലമുറ ഒാൺ ബോർഡ് കമ്പ്യൂട്ടർ സംവിധാനം, യാത്രക്കിടെ ഉണ്ടാകുന്ന തടസങ്ങളെ സ്വയം പരിഹരിച്ച് മുന്നോട്ടു പോകാനുള്ള സംവിധാനം തുടങ്ങിയവ അഗ്നി 4െൻറ പ്രത്യേകതയാണ്.നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡി.ആർ. ഡി.ഒ അറിയിച്ചു.
ഡിസംബര്‍ 26-ന് ദീർഘദൂര മിസൈലായ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.