ഒ.ബി.സി ക്വോട്ടയിൽ ഉപസംവരണം
text_fieldsന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി) സംവരണത്തിനുള്ള കേന്ദ്ര ലിസ്റ്റിൽ ഉപസംവര ണം ഏർപ്പെടുത്തുന്നതിന് കമീഷൻ ശിപാർശ. 27 ശതമാനമാണ് ഇപ്പോൾ ക്വോട്ട. ഇതിനുള്ളിൽ എ ട്ടു മുതൽ 10 ശതമാനം വരെ ഉപസംവരണം ഏർപ്പെടുത്താനാണ് സർക്കാർ നിയോഗിച്ച കമീഷെൻറ നി ർദേശം. റിപ്പോർട്ട് വൈകാതെ കേന്ദ്രസർക്കാറിന് കൈമാറും.
ഒ.ബി.സി കേന്ദ്ര ലിസ്റ്റി ൽ 2633 ജാതികളുണ്ട്. ഇതിൽ 1900 വരുന്ന ജാതി വിഭാഗങ്ങൾക്ക് സംവരണത്തിനുള്ളിൽ സംവരണം കൊണ്ടുവരണമെന്നാണ് കമീഷെൻറ അഭിപ്രായം. ഇതിൽ പകുതി വരുന്നവർ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ മൂന്നുശതമാനം വരെ സംവരണാനുകൂല്യം നേടിയെന്നും ബാക്കിയുള്ളവർക്ക് ഒന്നും ലഭ്യമായിട്ടില്ലെന്നും കമീഷൻ പഠനത്തിൽ തെളിഞ്ഞു.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി നിലവിൽ 10 സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഒ.ബി.സി തരംതിരിക്കൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇൗ വിഭാഗങ്ങളിൽ പലതും കൂടുതൽ ആനുകൂല്യങ്ങൾ നേടുന്നുവെന്നാണ് രോഹിണി കമീഷെൻറ വിലയിരുത്തൽ. വലിയ വിഭാഗങ്ങൾക്കാണ് കൂടുതൽ സംവരണാനുകൂല്യം കിട്ടുന്നത്. നാമമാത്ര ഉപജാതികൾക്ക് ആനുകൂല്യം കിട്ടാതാവുന്നു. 2633 ഒ.ബി.സി ജാതികളിൽ ഇൗഴവർ, യാദവർ, കുർമികൾ എന്നിവയടക്കം 10 വിഭാഗങ്ങളാണ് 25 ശതമാനം സംവരണാനുകൂല്യവും നേടിയത്.
2017 ഒക്ടോബറിലാണ് റിട്ട. ജസ്റ്റിസ് ജി. രോഹിണിയെ ഉപസംവരണ വിഷയത്തിൽ ശിപാർശ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിേയാഗിച്ചത്. ഇൗ മാസം 31ന് കാലാവധി തീരുന്നതിനു മുമ്പ് കമീഷൻ ശിപാർശ സർക്കാറിന് കൈമാറും. ആകെ സംവരണ സീറ്റിെൻറ രണ്ടോ മൂന്നോ ശതമാനം മാത്രമായിരിക്കും ഉപസംവരണത്തിന് നീക്കിവെക്കപ്പെടുകയെന്നും, മറ്റാരുടെയും അവസരങ്ങൾ ഗണ്യമായി നഷ്ടപ്പെടുത്തില്ലെന്നും കമീഷൻ വിലയിരുത്തുന്നു.
സാമൂഹിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെടുത്താതെ, ഒാരോ ജാതി വിഭാഗങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ തോത് അനുസരിച്ച് ഉപസംവരണം കൊണ്ടുവരണമെന്ന് കമീഷൻ നിർദേശിക്കുന്നു. 1955ൽ ആദ്യത്തെ പിന്നാക്ക വിഭാഗ കമീഷൻ റിപ്പോർട്ട് ഒ.ബി.സി വിഭാഗങ്ങളെ പിന്നാക്കം, അതിപിന്നാക്കം എന്നിങ്ങനെ വേർതിരിക്കണമെന്നാണ് ശിപാർശ ചെയ്തത്. 1979ലെ മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ ദുർബല വിഭാഗങ്ങൾക്ക് ഉപസംവരണം വേണമെന്ന് എൽ.ആർ. നായിക് വിയോജനക്കുറിപ്പിൽ എഴുതിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.