ശോഭാ ഡേ പരിഹസിച്ച പൊലീസുകാരന് സൗജന്യ ചികിത്സ
text_fieldsമുംബൈ: ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ദിനത്തിൽ എഴുത്തുകാരി ശോഭാ ഡേയുടെ പരിഹാസത്തിനിരയായ പൊലീസുകാരന് അമിതവണ്ണത്തിന് സൗജന്യ ചികിത്സ നൽകി മുംബൈയിലെ സ്വകാര്യ ആശുപത്രി. അമിതവണ്ണം മൂലം പരിഹസിക്കപ്പെട്ട മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിൾ ദൗലത്ത്റാം ജൊഗാവത്തിനെ ചികിത്സക്കായി മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിയാട്രിക് സർജറി ഉൾപ്പെടെയുള്ള ചികിത്സ നൽകാൻ തയാറാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മിനിമൽ ആക്സസ് സർജിക്കൽ സയൻസെസ് ആൻറ് റിസർച്ച് സെൻർ ചെയർമാൻ ഡോ. മുഫസൽ ലഖ്ടവാല അറിയിച്ചു.
ദൗലത്ത്റാമിന് മികച്ച ചികിത്സ നൽകുമെന്നും പെട്ടന്നു തന്നെ അദ്ദേഹത്തിന് പഴതുപോലെ ആകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ദൗലത്ത്റാമിന് 180 കിലോ ഭാരമുണ്ട്. ഹോർമോൺ തകരാറുമൂലമാണ് അമിതവണ്ണമായത്. പഴയതുപോലെയാകാൻ ആഗ്രമുണ്ടെന്നും ദൗലത്ത്റാം അറിയിച്ചിരുന്നു. 1993ൽ പിത്താശയ ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് തെൻറ ഭാരം വർധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദൗലത്തിെൻറ അമിതവണ്ണത്തിനു കാരണവും ആരോഗ്യസ്ഥിതിയും വ്യക്തമാകുന്നതിന് പലതരത്തിലുള്ള പരിശോധനകൾ നടത്തിവരികയാണെന്നും അതിനു ശേഷമേ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകാൻ കഴിയൂയെന്നും ഡോ. മുഫസൽ വൃക്തമാക്കി.
ബ്രിഹാൻ മുംബൈ തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള പൊലീസുകാരനെന്ന് തെറ്റിദ്ധരിച്ച് ദൗലത്ത് റാമിെൻറ ഫോേട്ടാ ഉൾപ്പെടുത്തി ശോഭാ ഡേ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.