ഊബറും ഒലയും ഗോവയിലേക്കില്ല; മുഖ്യമന്ത്രി പ്രമോദ് സാവന്ത്
text_fieldsഗോവയിലെ പരമ്പരാഗത ടാക്സി ഓപ്പറേറ്റർമാർ ആശങ്ക ഉന്നയിച്ചതിനു പിന്നാലെ ഒല, ഊബർ എന്നീ കമ്പനികൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള അനുമതി നിഷേദിച്ച് ഗോവ മുഖ്യമന്ത്രി. മന്ദ്രേം എം.എൽ.എ ജിത് അരോൽക്കർ, കലാൻഗുട്ട് എം.എൽ.എ മൈക്കിൾ ലോബോ എന്നിവരുമായി നടത്തിയ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തീരുമാനം മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ മാസം ഗോവ ഗവൺമെന്‍റ് പുറത്തിറക്കിയ ഗോവ ഗതാഗത അഗ്രിഗേറ്റർ മാർഗനിർദേശത്തിൽ ആപ്പ് അധിഷ്ഠിത ടാക്സി, ബൈക്ക് ടാക്സി ഓപ്പറേറ്റർമാർക്കുള്ള ലൈസൻസിങ് ഫീസ്, താരിഫ്, ഇൻസെന്‍റീവ് എന്നിവയുടെ നിയന്ത്രണ ചട്ടക്കൂടിന്‍റെ രൂപരേഖ പുറത്തു വിട്ടിരുന്നു. ഇത് സ്വകാര്യ ആപ് അധിഷ്ഠിത ടാക്സി അഗ്രിഗേറ്റർമാരുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നുമുള്ള ആശങ്ക പരമ്പരാഗത ടാക്സി ജീവനക്കാർ ഉയർത്തിയിട്ടുണ്ട്.
ഗവൺമെന്‍റിന്‍റെ ഈ നീക്കം പരമ്പരാഗത ടാക്സി ജീവനക്കാരുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്ന് പറഞ്ഞുകൊണ്ട് സ്ഥാനത്തുടനീളമുള്ള ടാക്സി യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഊബർ, ഒല പോലെയുള്ള സ്വകാര്യ ആപ് അധിഷ്ഠിത ടാക്സികൾക്ക് സംസ്ഥാനത്ത് പ്രവേശനാനുമതി നിഷേദിച്ചതായി പ്രസ്ഥാവിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.