ശബരിമല പരമ്പരാഗത പാത തുറക്കാൻ ഇടപെടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ശബരിമലയിലെ പരമ്പരാഗത പാത തുറക്കാന്‍ നിര്‍ദേശിക്കണമെന്ന ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ഹരജിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ഹൈകോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും അവിടേക്ക് പോകാമെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഇതേ തുടർന്ന് സമിതി ഹരജി പിൻവലിച്ചു. സ്പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി 2020ല്‍ കേരള ഹൈകോടതി ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നുവെന്നും പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും പരമ്പരാഗത പാതവഴിയുള്ള തീര്‍ഥാടനത്തിന് വിലക്ക് തുടരുകയാണെന്നും ഇത് നീക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.