‘ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരാവില്ല. എന്നാൽ, നമ്മുടെ പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്ക് തക്ക മറുപടി നൽകാൻ മടിക്കുകയുമില്ല'; രാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 79ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
‘ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരാവില്ല. എന്നാൽ, നമ്മുടെ പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്ക് തക്ക മറുപടി നൽകാൻ മടിക്കുകയുമില്ല. അതിർത്തിക്കപ്പുറത്തെ തീവ്രവാദ കേന്ദ്രങ്ങൾ തകർക്കാൻ സായുധസേനക്ക് കഴിഞ്ഞു. സൈന്യം തന്ത്രപരമായ വ്യക്തതയും സാങ്കേതിക മികവും പ്രകടിപ്പിച്ചു. രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഒരുമിച്ചുനിന്ന് മറുപടി നൽകാൻ നമുക്ക് കഴിഞ്ഞു.
അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ സർവകക്ഷി പാർലമെന്ററി സമിതിയെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചത് നമ്മുടെ ഐക്യം വിളംബരം ചെയ്തുവെന്ന് അവർ പറഞ്ഞു. സദ്ഭരണവും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഏറെ പ്രധാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.