ഫാസ് ടാഗ് സാങ്കേതികവിദ്യ പരിഷ്കരിക്കാൻ ഉത്തരവിട്ട് ദേശീയപാത അതോറിറ്റി
text_fieldsന്യൂഡൽഹി: ടോൾ പ്ലാസകളിലെ ഫാസ് ടാഗ് സാങ്കേതികവിദ്യ പരിഷ്കരിക്കാൻ ഉത്തരവിട്ട് ദേശീയപാത അതോറിറ്റി. ഫാസ് ടാഗ് സംവിധാനത്തിലെ പിഴവു മൂലം ടോൾപ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങുന്നതടക്കം പരാതികൾ പതിവായതോടെയാണ് ഇടപെടൽ.
കാലപ്പഴക്കം ചെന്നവക്ക് പകരം പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ സ്ഥാപിക്കണം. ഇലക്ട്രോണിക്സ് -ഐ.ടി മന്ത്രാലയം അംഗീകരിച്ചവരിൽനിന്ന് മാത്രമാണ് സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനാവുകയെന്നും അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്.
ടോൾപ്ലാസകളിൽ സമയാസമയങ്ങളിൽ പരിശോധന നടത്തും. ഉപകരണങ്ങളുടെ തകരാറ് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട കരാറുകാരെ പുറത്താക്കും. പരാതി പരിഹാരത്തിന് എൻജിനീയർമാരെ വിന്യസിക്കാനും ദേശീയപാത അതോറിറ്റിക്ക് പദ്ധതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.