ബില്ലുകളിൽ ഗവർണർക്ക് സമയപരിധി: പോരാട്ടം തുടരുമെന്ന് സ്റ്റാലിൻ
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: നിയമസഭ പാസാക്കുന്ന ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാച്ചട്ടം തിരുത്തുന്നതുവരെ വിശ്രമമില്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.
ഇതുമായി ബന്ധെപ്പട്ട രാഷ്ട്രപതിയുടെ റഫറൻസിലെ സുപ്രീംകോടതി നൽകിയ മറുപടിയുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസം നിലനിർത്തുന്നതിനുമായ േപാരാട്ടം തുടരും. ഗവർണർക്കെതിരായി തമിഴ്നാട് സർക്കാർ നൽകിയ കേസിൻമേൽ 2025 ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ ഇപ്പോഴത്തെ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് ബാധിക്കില്ല. തമിഴ്നാട് ഗവർണറുടെ വാദങ്ങൾ തള്ളുന്നതാണ് ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറാണ് ഭരിക്കേണ്ടതെന്നും സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാൻ പാടില്ലെന്നും ഇതിൽ വ്യക്തമാണ്. ഉപദേശ മാതൃകയിലുള്ള കോടതി നിരീക്ഷണങ്ങളുടെ പരിധി സംബന്ധിച്ച് 1974ൽ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയുണ്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

