ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ പാകിസ്താൻ ശ്രമിക്കുന്നു– രാജ്നാഥ് സിങ്
text_fieldsകത്വ: ഇന്ത്യയെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിനെ ഭീകരവാദത്തിലൂടെ വിഭജിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. തീവ്രവാദത്തെ ആയുധമായി സ്വീകരിക്കുന്നത് ഭീരുക്കളാണ്, അല്ലാതെ ധീരൻമാരല്ല. മതത്തിെൻറ പേരിൽ ഇന്ത്യയെ വേർതിരിക്കാനുള്ള പാക് ശ്രമങ്ങൾ വിലപ്പോകില്ല. മതത്തിെൻറ പേരിൽ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ കത്വയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ഉറി, പത്താൻകോട്ട്, ഗുരുദാസ്പുർ എന്നിവിടങ്ങളിലെല്ലാം ഇന്ത്യയുടെ സൗഹാർദ്ദഭാവം മുതലെടുത്ത് പാകിസ്താൻ ആക്രമണം നടത്തി. എന്നാൽ ഒരിക്കലും ഇന്ത്യ ആദ്യം വെടിവെപ്പ് നടത്തിയിട്ടില്ല. അതിർത്തി കടന്നുള്ള വെടിവെപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താൻ വൈകാതെ പത്തു കഷണങ്ങളാകുമെന്നും ആഭ്യന്തരമന്ത്രി താക്കീത് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.