മുംബൈ ആക്രമണം: പാകിസ്താൻ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണം നടന്നു പത്താണ്ടു കഴിഞ്ഞിട്ടും ആസൂത്രകരെ നിയമത്തിനു മുന്നില്‍ എത്തിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പാകിസ്താൻ തയാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
‘‘2008 മുംബൈ ആക്രമണത്തിന് പിറകിലുള്ള കുറ്റവാളികൾ ശിക്ഷാഭീതിയില്ലാതെ പാകിസ്താനിലെ തെരുവുകളിലൂടെ കറങ്ങി നടക്കുകയാണ്. പാകിസ്താനിൽ നിന്നാണ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സംഭവത്തിൽ പാകിസ്താൻ സർക്കാറിെൻറ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് വീണ്ടും അറിയിക്കുകയാണ്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പാകിസ്താൻ തയാറാകണം’’- വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആക്രമണം നടന്ന് 10 വർഷം പിന്നിടുേമ്പാഴും ഇരകളായ 166 കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കഴിഞ്ഞില്ല. 15 രാജ്യങ്ങളിൽ നിന്നുള്ള ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കാൻ ആസൂത്രണം ചെയ്തവരെ പാകിസ്താൻ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
2008 നവംബര്‍ 26ന് മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, ഒബ്റോയ് ട്രൈഡൻറ് ഉള്‍പ്പെടെ നഗരത്തിലെ പത്തിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 166 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 300 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.