Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ പ്രശ്​നം:...

കശ്​മീർ പ്രശ്​നം: ഉർദുഗാ​െൻറ പ്രസ്​താവന സ്വാഗതം ചെയ്​ത്​ പാകിസ്​താൻ

text_fields
bookmark_border
കശ്​മീർ പ്രശ്​നം: ഉർദുഗാ​െൻറ പ്രസ്​താവന സ്വാഗതം ചെയ്​ത്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: കശ്​മീർ പ്രശ്​നത്തിൽ മധ്യസ്​ഥത വഹിക്കാമെന്ന തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​െൻറ പ്രസ്​താവനയെ സ്വാഗതം ​ചെയ്​ത്​ പാകിസ്​താൻ. പാക്​ വിദേശകാര്യ മന്ത്രാലയമാണ്​ കഴിഞ്ഞ ദിവസം രാത്രി വാർത്ത കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്​.

കശ്​മീരിൽ ഇനിയും അനിഷ്​ട​ സംഭവങ്ങൾ ഉണ്ടാവാൻ അനുവദിക്കരുത്​. മേഖലയിലെ പ്രശ്​ന പരിഹാരത്തിനും സമാധാനം ഉറപ്പ്​ വരുത്തുന്നതിനും ബഹുമുഖ സംഭാഷണം വേണം.​ കശ്​മീർ പ്രശ്​നത്തിൽ ഞങ്ങൾക്ക്​ ഭാഗഭാക്കാകാൻ കഴിയും എന്നായിരുന്നു ഉർദുഗാ​​​െൻറ പ്രസ്​താവന.

ഇന്ത്യാ സന്ദർശനത്തിന്​ മുന്നോടിയായി തുർക്കിയിൽ വിയോൺ ടി.വി ചാനലിന് ​അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെയാണ്​ ഉർദുഗാൻ ഇക്കാര്യം പറഞ്ഞത്​. അതേസമയം കശ്​മീർ പ്രശ്​ന പരിഹാരത്തിന് മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നാണ്​ ഇന്ത്യയുടെ നിലപാട്​.  

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഉർദുഗാൻ പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുമായി വിവിധ വിഷയങ്ങളിൽ കൂടിക്കാഴ്​ച നടത്തുകയും ഭീകരവിരുദ്ധ പോരാട്ടം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിൽ  ഒപ്പു വക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan welcomes Recep Tayyip Erdogan’s offer
Next Story