Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹണിപ്രീതും സഹായിയും...

ഹണിപ്രീതും സഹായിയും മൂന്നുദിവസം​ റിമാൻഡിൽ

text_fields
bookmark_border
Honeypreet
cancel

പഞ്ച്​കുള:  ദേര സച്ചാ സൗദ തലവൻ ഗുർമീത്​ റാം റഹീമി​​െൻറ അറസ്​റ്റിനെ തുടർന്ന്​​ ​പഞ്ച്​കുളയിൽ കലാപമുണ്ടാക്കിയ കേസിൽ ഹണിപ്രീതിനെ മൂന്നു ദിവസത്തേക്ക്​ പൊലീസ്​ റിമാൻഡിൽ വിട്ടു. ഹണിപ്രീത്​ ഇൻസാനൊപ്പം പിടിയിലായ സഹായി സുഖ്​ദീപ്​ കൗറിനെയും റിമാൻഡ്​ ചെയ്​തിട്ടുണ്ട്​. പഞ്ച്​കുള കോടതിയാണ്​ ഇരുവരെയും മൂന്നുദിവസത്തേക്ക്​ റിമാൻഡിൽ വിട്ടത്​. 

പഞ്ച്​കുളയിൽ അക്രമം അഴിച്ചുവിടുന്നതിന്​ ഗുർമീതി​​​െൻറ വളർത്തുമകളായ ഹണീപ്രീത്​ 1.25 കോടി രൂപ നൽകിയെന്ന്​ പൊലീസിന്​ വിവരം ലഭിച്ചിരുന്നു. അറസ്​റ്റിലായ ഗുർമീതിനെ ജയിലിൽ കൊണ്ടുപോകുന്ന വഴി രക്ഷപ്പെടുത്താനും ഹണീപ്രീത്​ ഇൻസാൻ ​ശ്രമിച്ചിരുന്നു. 

സംഘടനയുടെ പണം പ്രധാനമായും കൈകാര്യം ചെയ്​തിരുന്നത്​ ഹണിപ്രീതായിരുന്നു. കോടതിവിധി വരുന്നതിനുമുമ്പ്​ ആഗസ്​റ്റ്​ 17ന്​ നടന്ന ഗൂഢാ​േ​ലാചനയിൽ ഹണീപ്രീത്​ പ​െങ്കടുത്തിട്ടുണ്ടെന്ന്​ പൊലീസ്​ കോടതിയിൽ അറിയിച്ചിരുന്നു. ഗൂഢാലോചനയെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിയുന്നതിനാണ്​ പൊലീസ്​ ഇവരെ റിമാൻഡ്​ ചെയ്​തത്​. 
ഗൂഢാലോചനയിൽ ഹണിപ്രീതി​​​െൻറ കൂട്ടുപ്രതിയായ ദേര വക്​താവ്​ ആദിത്യ ഇൻസാനായി പൊലീസ്​ തിരച്ചിൽ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPanchkula courtHoneypreet InsanSukhdeep Kaurpolice remand
News Summary - Panchkula court sends Honeypreet Insan and Sukhdeep Kaur to three day police remand– India news
Next Story