പരശുറാം എക്സ്പ്രസില്‍ വീണ്ടും കോച്ചുകള്‍ വെട്ടിക്കുറച്ചു
text_fieldsവടകര: യാത്രക്കാരെ ദുരിതത്തിലാക്കി മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസില്‍ വീണ്ടും കോച്ചുകള്‍ വെട്ടിക്കുറച്ചു. യാത്രക്കാരുടെ അനിയന്ത്രിത തിരക്കുമൂലം പ്രയാസപ്പെടുന്ന സമയത്താണ് വീണ്ടും കോച്ചുകള്‍ ഒഴിവാക്കിയത്. 21 കോച്ചുകളുള്ളത് തിങ്കളാഴ്ച 16 ആയാണ് കുറച്ചത്. 21 കോച്ചുകളുള്ളപ്പോഴും ചില ദിവസങ്ങളില്‍ പരശുവിലെ റിസര്‍വേഷന്‍ കോച്ചുകളില്‍ വരെ കയറിപ്പറ്റിയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ചിലപ്പോൾ 19 കോച്ചുകളുമായും സര്‍വിസ് നടത്താറുണ്ട്. ഇതിനിടയിലാണ് 16 കോച്ചുകളാക്കിയത്. ജനറല്‍ കമ്പാർട്മെൻറുകള്ക്കു പുറമെ ഭിന്നശേഷി കമ്പാർട്മെൻറും ഒഴിവാക്കിയാണ് കോച്ചുകളുടെ എണ്ണം കുറച്ചത്. 12 ജനറല്‍, മൂന്ന് റിസർവേഷന്‍, മൂന്ന് എ.സി, ഒരു ഭിന്നശേഷി, രണ്ടു വനിത കമ്പാർട്മെൻറുമുള്പ്പെടെയാണ് 21 കോച്ചുകൾ. രണ്ടു മാസമായി രണ്ടും മൂന്നും കമ്പാർട്മെൻറ് വെട്ടിക്കുറക്കുന്നതും പതിവായിരുന്നു.
പലപ്പോഴും യാത്രക്കാര്‍ നിറഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍, ബുക്ക് ചെയ്ത ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ ദുരിതം പേറുകയാണ്. കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്നതിനിടയിലാണ് റെയില്‍വേയുടെ പരീക്ഷണം.
ചില കോച്ചുകളില്‍ തകരാറുകള്‍ കെണ്ടത്തിയ സാഹചര്യത്തിലാണ് എണ്ണം ചുരുക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അറ്റകുറ്റപ്പണിക്കുശേഷം കോച്ചുകള്‍ കൂട്ടിച്ചേർക്കുമെന്നും പറയുന്നു. എന്നാൽ, പരശുവില്‍ തലശ്ശേരിക്കും തിരൂരിനും ഇടയിലാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നതെന്നും മറ്റിടങ്ങളില്‍ വേണ്ടത്ര ആളില്ലാത്ത സാഹചര്യമാെണന്നുമുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടാണ് കോച്ചുകള്‍ വെട്ടിച്ചുരുക്കാനുള്ള യഥാർഥ കാരണമെന്നറിയുന്നു.
രാവിലെ കോഴിക്കോട്ടും മലപ്പുറത്തും ജോലിചെയ്യുന്നവര്ക്കുള്പ്പെടെ ഏറ്റവും സൗകര്യപ്രദമായ സമയത്താണ് പരശു സര്‍വിസ് നടത്തുന്നത്. സീസണ് ടിക്കറ്റിനത്തില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാവുന്ന ഒന്നാണിത്. എം.കെ. രാഘവന് എം.പി കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്വേയാട് ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.