Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റിന്‍റെ...

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനം -കോൺഗ്രസ്

text_fields
bookmark_border
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനം -കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16 മു​ത​ൽ 18 വ​രെ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച​ത് വ്യ​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യാ​ണ്, സ​മ്മേ​ള​നം വി​ളി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ഷ് ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ധി​റു​തി​യി​ൽ ന​ട​ത്തേ​ണ്ട കാ​ര്യ​മ​ല്ല. സു​പ്ര​ധാ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് നീ​ങ്ങേ​ണ്ട​ത്. തി​ര​ക്കി​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ ത​മി​ഴ്‌​നാ​ടും കേ​ര​ള​വും പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച​ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഓ​രോ പാ​ർ​ട്ടി​യു​മാ​യും വെ​വ്വേ​റെ യോ​ഗം ചേ​രു​ന്ന​തി​നു​പ​ക​രം, അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ ശേ​ഷം ഏ​പ്രി​ൽ 29ന് ​സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഖാ​ർ​ഗെ നി​ർ​ദേ​ശി​ച്ച​ത്. ഇ​ക്കാ​ര്യം എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും മാ​ർ​ച്ച് 24ന് ​ഐ​ക​ക​ണ്ഠ്യേ​ന സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.

ഖാ​ർ​ഗെ​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി​യ​പ്പോ​ഴും മ​ന്ത്രി​യെ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും, പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ സ്വേ​ച്ഛാ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ചെ​യ്ത​ത്.

ഏ​പ്രി​ൽ 16 മു​ത​ൽ 18 വ​രെ​യു​ള്ള തീ​യ​തി​ക​ൾ പ​ശ്ചി​മ ബം​ഗാ​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച സ​മ​യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationspecial sessionCode of conductParliamentaryCongress
News Summary - Special session of Parliament a violation of model code of conduct - Congress
Next Story