അന്യമതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകൾക്ക് ആരാധനാലയത്തിൽ പ്രവേശിക്കാം
text_fieldsന്യൂഡൽഹി: അന്യ മതസ്ഥരെ വിവാഹം ചെയ്താലും പാഴ്സി സ്ത്രീകൾക്ക് ഇനി സൊറാസ്ട്രിയൻ ആരാധനാലയത്തിൽ പ്രവേശിക്കാമെന്ന് പാഴ്സി അഞ്ചുമൻ ട്രസ്റ്റ് സുപ്രീംകോടതിയിൽ അറിയിച്ചു. ഹിന്ദു വിശ്വാസിയെ വിവാഹം ചെയ്ത ഗൂൽറോഖ് എം.ഗുപ്ത ആരാധനാലയത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് തീരുമാനം.
ട്രസ്റ്റിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യമാണ് വിവരം കോടതിയെ ധരിപ്പിച്ചത്. ട്രസ്റ്റിനു കീഴിലുള്ള ആരാധനാലയങ്ങളിൽ പ്രാർഥിക്കുന്നതിൽ സ്ത്രീകളെ വിലക്കില്ല. ഗൂൽറോഖിെൻറ 80 കാരായ മാതാപിതാക്കൾ മരിക്കുേമ്പാൾ സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ അനുവദിക്കാമെന്നും ട്രസ്റ്റ് കോടതിെയ അറിയിച്ചു. ശ്മശാനത്തിൽ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ജനുവരി 17 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾ സൊറാസ്ട്രിയൻ ആരാധനാലയത്തിൽ കയറരുതെന്ന ട്രസ്റ്റിെൻറ തീരുമാനത്തെ അംഗീകരിച്ച ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെയായിരുന്നു ഗൂൽറോഖ് സുപ്രീം കോടതിെയ സമീപിച്ചത്. അന്യമതസ്ഥനെ വിവാഹം ചെയ്തത് സ്െപഷ്യൽ മാരേജ് ആക്ട് പ്രകാരമാണെങ്കിലും സ്വന്തം മതത്തെ നിഷേധിക്കലാണെന്ന് നിരീക്ഷിച്ചുെകാണ്ടായിരുന്നു ഹൈകോടതി വിധി. എന്നാൽ അന്യമതസ്ഥനെ വിവാഹം ചെയ്തുവെന്നത് ഒരു വ്യക്തിയുെട മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെല്ലന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.