രാഷ്ട്രീയം മറന്ന് ഒന്നിച്ച് പവാർ കുടുംബം
text_fieldsമുംബൈ: രാഷ്ട്രീയ പോര് മറന്ന് ഒരു കുടക്കീഴിൽ പവാർ കുടുംബം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര പവാറിന്റെ വിവാഹ നിശ്ചയത്തിനാണ് പവാർ കുടുംബം ഒത്തുകൂടിയത്. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അജിതിന്റെ എതിർ സ്ഥാനാർഥിയായിരുന്നു പവാർ പക്ഷക്കാരനായ യുഗേന്ദ്ര.
യുഗേന്ദ്രയുടെ ഭാവിവധു തനിഷ കുൽകർണിയുടെ മുംബൈയിലെ വീടായിരുന്നു വേദി. ശരദ് പവാർ, അജിത് പവാർ, സുപ്രിയ സുലെ അടക്കം എല്ലാവരും പങ്കെടുത്തു. ഒരുമാസം മുമ്പ് അജിത് പവാറിന്റെ മകൻ ജയ് പവാറിന്റെ വിവാഹ നിശ്ചയത്തിലും പവാർ കുടുംബം ഒന്നിച്ചിരുന്നു. 2023ലാണ് എൻ.സി.പി പിളർത്തി അജിത് പവാർ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യത്തിലേക്ക് കൂറുമാറിയത്.
മന്ത്രി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വിഡിയോയുമായി രോഹിത് പവാർ
മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സഹമന്ത്രി മേഘ്ന ബോർദികർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വിഡിയോയുമായി ശരദ് പവാർ പക്ഷ എൻ.സി.പി എം.എൽ.എ രോഹിത് പവാർ. ‘സഭയിൽ റമ്മി കളിക്കുന്നവരും ബാഗിൽ പണം നിറച്ചവരും ഡാൻസ് ബാർ നടത്തുന്നവരും തെറ്റിനെ മഹത്വവത്കരിച്ച് ആഘോഷിക്കുന്നു. ഇപ്പോഴിതാ പുതിയത് ഒന്നുകൂടി’ എന്നുപറഞ്ഞാണ് സഹമന്ത്രി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.