പേരറിവാളന്റെ എൻറോൾമെന്റ് നിയമാനുസൃതമെന്ന് കേന്ദ്രം
text_fieldsപേരറിവാളൻ (ഫയൽ)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തത് ചോദ്യം ചെയ്ത കോൺഗ്രസ് എം.പി ആർ. സുധയുടെ ഹരജിയിൽ, അദ്ദേഹത്തിന് അനുകൂല നിപാടുമായി കേന്ദ്രസർക്കാർ.
ശിക്ഷ അനുഭവിച്ച് മോചിതനായ വ്യക്തിയെ അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്തം വിലക്കാൻ ‘അഭിഭാഷക ചട്ടം’ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്രം മദ്രാസ് ഹൈകോടതിയിൽ വ്യക്തമാക്കി. നിയമത്തിലെ 24 ‘എ’ വകുപ്പ് പ്രകാരമുള്ള അയോഗ്യത ജയിൽമോചിതനായതിന് ശേഷം രണ്ട് വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്ര നിയമ-നീതി വകുപ്പുകൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചവർക്ക് സ്ഥിരം വിലക്ക് ഏർപ്പെടുത്തണമെങ്കിൽ പാർലമെന്റിൽ നിയമഭേദഗതി കൊണ്ടുവരണമെന്നും പേരറിവാളന്റെ എൻറോൾമെന്റിൽ കേന്ദ്രസർക്കാറിന് നേരിട്ട് പങ്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച പേരറിവാളനെ 2022 മേയിൽ സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. നിയമപഠനം പൂർത്തിയാക്കി ഓൾ ഇന്ത്യ ബാർ പരീക്ഷ പാസായ അദ്ദേഹം 2026 ഏപ്രിൽ 24നാണ് തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

