ന്യൂനപക്ഷങ്ങളെ ദേശീയതലത്തിൽ തീരുമാനിക്കുന്നത് ശരിയല്ല; സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ദേശീയതലത്തിൽ തീരുമാനിക്കുന്നത് ശരിയല്ലെന്നും ജില്ലാതലത്തിൽ തീരുമാനിക്കാനായി ദേശീയ ന്യൂനപക്ഷ കമീഷൻ വകുപ്പുകളിൽ മാറ്റംവരുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഭരണഘടനയുടെ 29, 30 വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ന്യൂനപക്ഷകളെ തീരുമാനിക്കുന്നത് ജില്ലാതലത്തിൽ തന്നെയാവണമന്നാവശ്യപ്പെട്ട് മഥുര നിവാസിയായ ദേവകീനന്ദൻ ഠാകൂറാണ് ഹരജി നൽകിയത്.
ന്യൂനപക്ഷങ്ങളെ തീരുമാനിക്കാൻ കേന്ദ്ര സർക്കാറിന് അനുമതി നൽകുന്ന ദേശീയ ന്യൂനപക്ഷ കമീഷൻ നിയമത്തിലെ 32ാം വകുപ്പിലെ രണ്ട് (സി) സെക്ഷന്റെ സാധുത ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹരജി, ഇത് ഭരണഘടനയുടെ 14, 15, 21, 29, 30 വകുപ്പുകൾക്ക് വിരുദ്ധമാണെന്നും വാദിക്കുന്നു. മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ജൈന മതക്കാർ തുടങ്ങിയവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള 1993ലെ കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ഈ വിഭാഗക്കാർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷമല്ലെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കളാണ് ന്യൂനപക്ഷമെന്നും അത് പരഗണിക്കപ്പെടുന്നില്ലെന്നും ഹരജിക്കാരൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.