തളർന്നുറങ്ങിയ മകനെ ട്രോളി ബാഗിൽ കിടത്തി വലിച്ചുകൊണ്ടു പോകുന്ന അമ്മ; പലായനത്തിെൻറ കരളുലക്കുന്ന കാഴ്ച - Video
text_fieldsചണ്ഡിഗഢ്: കൊടുംവെയിലത്ത് നടന്ന് തളർന്നതാണവൻ. അമ്മക്ക് വിശ്രമിക്കാതെ നടക്കേണ്ടതിനാൽ ആ മടിയിൽ കിടന്നുറങ്ങാൻ പോലും കഴിയില്ല. ആകെ ആശ്രയം അമ്മ വലിച്ചുകൊണ്ടു പോകുന്ന ട്രോളിബാഗ് മാത്രം. അതിൽ കിടന്നുറങ്ങാതെ പിന്നെന്ത് ചെയ്യാൻ ആ പാവം.
ലോക്ഡൗൺ കാലത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ പലായനത്തിനിടെയാണ് ഈ കരളുലക്കുന്ന ദൃശ്യം. നടന്ന് തളർന്ന് അമ്മയുടെ ട്രോളിബാഗിന് മുകളിൽ കിടന്നുറങ്ങുന്ന മകനും അവനെയും വലിച്ച് കൊണ്ട് വേഗത്തിൽ നടന്നു നീങ്ങുന്ന അമ്മയും. കുട്ടിയുടെ അരക്ക് മുകളിൽ മാത്രമാണ് പെട്ടിയുടെ മേലുള്ളത്. അരക്ക് കീഴോട്ട് തൂങ്ങിക്കിടക്കുന്ന നിലയിലാണ്. ഒപ്പമുള്ളവർ നടന്നു നീങ്ങുന്നതിനാൽ നിവൃത്തിയല്ലാതെ അമിതഭാരമുള്ള ബാഗും വലിച്ച് നീക്കി അമ്മ നടക്കുന്നതും ദൃശ്യത്തിലുണ്ട്.
പഞ്ചാബിൽ നിന്ന് യു.പിയിലെ ഝാൻസിയിലേക്ക് പോകുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണിതെന്നാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചയാൾ പറയുന്നത്. ആഗ്രക്ക് അടുത്തു വെച്ചോ മറ്റോ ആണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്.
@arvindcTOI എന്ന ട്വിറ്റർ ഹാൻഡ്ലിൽ നിന്ന് പങ്കുവെച്ച വിഡിയോ സൈബർ ലോകത്തെ കണ്ണീരിലാഴ്ത്താൻ ഏറെ നേരം വേണ്ടി വന്നില്ല. കുടിയേറ്റവിരുദ്ധ മനോഭാവത്തിനെതിരെ ലോകമനസ്സാക്ഷിയെഉണർത്തിയ സിറിയൻ ബാലൻ ഐലൻ കുർദിയുടെ ദാരുണചിത്രത്തിന് സമാനമായി ഇതിനെ വിശേഷിപ്പിച്ചവരും നിരവധി.
Must we not forget this ever. What have we done to them. https://t.co/KrTy5pvuhF
— Adil hussain (@_AdilHussain) May 14, 2020

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.