ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഹരജി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാർ, വോട്ടുയന്ത്ര നിർമാതാക്കളായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) എൻജിനീയർമാർ, നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കൾ എന്നിവർ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഡൽഹി ഹൈകോടതിയിൽ ഹരജി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിച്ച അഡ്വ. മഹ്മൂദ് പ്രാചയാണ് ക്രിമിനൽ കേസ് ഹരജി സമർപ്പിച്ചത്. ബി.ജെ.പിയുമായി ബന്ധമുള്ള മൻസൂഖ് ഭായ്, ശാംജിഭായ് ഖഛാഡിയ, ഡോ. ശിവനാഥ് യാദവ്, ശ്യാമ സിങ്, പി.വി. പാർഥസാരഥി, കൃഷ്ണ ബിഹാരി റായ് എന്നിവരെ ഇ.സി.ഐ.എൽ, ബെൽ എന്നിവിടങ്ങളിൽ നിയമിച്ചതായും ചൂണ്ടിക്കാട്ടി.
വോട്ടുയന്ത്രങ്ങളുടെ നിർമാണത്തിലും അവ കൊണ്ടുപോകുന്നതിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വോട്ടെടുപ്പ് ദിവസവും അതിന് ശേഷവും കൃത്രിമം നടത്തിയതായും മഹ്മൂദ് പ്രാച ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.