Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗത്ത് ബ്ലോക്ക്...

സൗത്ത് ബ്ലോക്ക് ഒഴിവാക്കി പ്രധാനമന്ത്രി ‘സേവാ തീർഥി’ൽ

text_fields
bookmark_border
സൗത്ത് ബ്ലോക്ക് ഒഴിവാക്കി പ്രധാനമന്ത്രി ‘സേവാ തീർഥി’ൽ
cancel
camera_alt

സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ത്ത​വ്യ​പ​ഥി​ന് സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പുതിയ ഓഫിസിലേക്ക് പ്രധാനമന്ത്രി നരേ​​ന്ദ്രമോദി എത്തിയപ്പോൾ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ല​ബ്ധി തൊ​ട്ട് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന സൗ​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫി​സി​ൽ​നി​ന്ന് ത​ന്റെ ഓ​ഫി​സ് ഒ​ഴി​വാ​ക്കി ​‘സേ​വാ തീ​ർ​ഥ്’ എ​ന്ന് പേ​രി​ട്ട പു​തി​യ ഓ​ഫി​സി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച മാ​റി. സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ത്ത​വ്യ​പ​ഥി​ന് സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സേ​വാ തീ​ര്‍ഥ് (സേ​വ​ന​ത്തി​ന്‍റെ പു​ണ്യ​സ്ഥ​ലം) എ​ന്ന് പേ​രി​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സൗ​ത്ത് ബ്ലോ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന യോ​ഗം ക​ഴി​ഞ്ഞു.

സേ​വാ തീ​ർ​ഥ് ഒ​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സും, സേ​വാ തീ​ർ​ഥ് ര​ണ്ടി​ൽ കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റും പ്ര​വ​ർ​ത്തി​ക്കും. സേ​വാ തീ​ർ​ഥ് മൂ​ന്നി​ൽ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്റെ ഓ​ഫി​സു​മാ​ണ് ഉ​ള്ള​ത്.

നോ​ർ​ത്ത് ബ്ലോ​ക്ക്, സൗ​ത്ത് ബ്ലോ​ക്ക് കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം നി​ര​വ​ധി സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​കെ​ട്ടി​ട​ങ്ങ​ൾ ഇ​ന്ത്യ​യെ നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​ടി​മ​ത്ത​ത്തി​ന്റെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ച്ച​താ​ണെ​ന്ന് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് മാ​ന​സി​കാ​വ​സ്ഥ​യി​ൽ​നി​ന്ന് നാം ​മു​ക്തി നേ​ടി. ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തും സ്വാ​ശ്ര​യ​മാ​യ​തു​മാ​യ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

2,26,203 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ച സേ​വ് തീ​ർ​ഥ് 2022ൽ 1189 ​കോ​ടി രൂ​പ​ക്ക് ലാ​ർ​സ​ൻ ആ​ൻ​ഡ് ട്യൂ​ബ്രോ ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ടെ നി​ർ​മാ​ണ​വും ഓ​ഫി​സി​ന് സ​മീ​പം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. 1947 മു​ത​ൽ സൗ​ത്ത് ബ്ലോ​ക്കി​ൽ​നി​ന്നാ​ണ് പി.​എം.​ഒ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള നോ​ർ​ത്ത് ബ്ലോ​ക്കി​ൽ നേ​ര​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ധ​ന​മ​ന്ത്രാ​ല​യ​വു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യാ​ഗേ​റ്റി​ന് സ​മീ​പ​ത്തെ ക​ർ​ത്ത​വ്യ​ഭ​വ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പി.​എം റ​ഹ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ഓ​ഫി​സി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റി​യ​തി​ന്റെ ആ​ദ്യ ദി​വ​സം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് 1.5 ല​ക്ഷം രൂ​പ വ​രെ പ​ണ​ര​ഹി​ത ചി​കി​ത്സ ല​ഭി​ക്കു​ന്ന പി.​എം റ​ഹ​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഒ​പ്പു​വെ​ച്ചു. സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സ്വ​യം സ​ഹാ​യ ഗ്രൂ​പ്പു​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ല​ഖ്പ​തി ദി​ദി, കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ ഫ​ണ്ട്, സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്ത്യ ഫ​ണ്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMOPM Modi
News Summary - PM Modi inaugurates new PMO Seva Teerth
Next Story