Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.ഐ സത്യത്തിന്റെ...

സി.ബി.ഐ സത്യത്തിന്റെ ബ്രാൻഡ് -പ്രധാനമന്ത്രി

text_fields
bookmark_border
സി.ബി.ഐ സത്യത്തിന്റെ ബ്രാൻഡ് -പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: അഴിമതിക്കെതിരായ പോരാട്ടത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഇന്നില്ലെന്നും എത്ര ഉന്നതരായാലും അഴിമതിക്കാർക്കെതിരെ ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐ വജ്ര ജൂബിലി ആഘോഷത്തി​ന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 60 വർഷത്തിനിടെ സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സി.ബി.​ഐ വളർന്നുകഴിഞ്ഞു. ജനാധിപത്യത്തിലേക്കും നീതിയിലേക്കുമുള്ള പാതയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ അതിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് ഏജൻസിക്കുള്ളതെന്നും ചൂണ്ടിക്കാട്ടി.

അഴിമതി ഒരു സാധാരണ കുറ്റകൃത്യമല്ല. അത് പാവപ്പെട്ടവരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCBI
News Summary - PM Modi Praises CBI At Its Diamond Jubilee Celebration
Next Story