Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വർണം വാങ്ങരുത്, വിവാഹം വിദേശത്ത് നടത്തരുത്’: ജി.ഡി.പി വളർച്ചക്കിടയിൽ ‘സ്വദേശി’ ആഹ്വാനവുമായി പ്രധാനമന്ത്രി

text_fields
bookmark_border
‘സ്വർണം വാങ്ങരുത്, വിവാഹം വിദേശത്ത്  നടത്തരുത്’: ജി.ഡി.പി വളർച്ചക്കിടയിൽ ‘സ്വദേശി’ ആഹ്വാനവുമായി പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.8 ശതമാനമായി ഉയർന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സെൽഫി വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ നേട്ടം രാജ്യത്തോട് പങ്കുവെച്ചത്. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും ഇടയിലാണ് രാജ്യം ഈ വളർച്ച കൈവരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാൽ ഈ സാമ്പത്തിക നേട്ടത്തിനൊപ്പം തന്നെ രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കാനായി 'സ്വദേശി' ഉൽപന്നങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി വിദേശങ്ങളിൽ പോയി വിവാഹം കഴിക്കുന്ന ശീലം (ഡെസ്റ്റിനേഷൻ വെഡ്ഡിങ്) ഒഴിവാക്കാനും, വിദേശ യാത്രകൾക്കും സ്വർണം വാങ്ങുന്നതിനും അൽപ്പം നിയന്ത്രണം ഏർപ്പെടുത്താനും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്ത് ലഭ്യമാകുന്ന ഉൽപന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ അടിത്തറയുള്ളതാക്കാൻ സാധിക്കുമെന്നാണ് മോദി അവകാശപ്പെട്ടത്.

എന്നാൽ ഈ സാമ്പത്തിക നേട്ടത്തിനൊപ്പം തന്നെ രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കാനായി 'സ്വദേശി' ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിൽ പോയി വിവാഹം കഴിക്കുന്ന ശീലം (ഡെസ്റ്റിനേഷൻ വെഡ്ഡിങ്) ഒഴിവാക്കാനും, വിദേശ യാത്രകൾക്കും സ്വർണം വാങ്ങുന്നതിനും അൽപ്പം നിയന്ത്രണം ഏർപ്പെടുത്താനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്ത് ലഭ്യമാകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ അടിത്തറയുള്ളതാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കൂടാതെ രാജ്യത്തിനകത്ത് നിരാശയുടെ പുകമറ സൃഷ്ടിച്ച് ചിലർ നുണകളുടെ പ്രതിധ്വനികൾ പരത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഇന്ത്യ ഈ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയിൽ ജനങ്ങൾ കൂടുതൽ ആത്മവിശ്വാസം പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഛാത്രോം കി ഗൂഞ്ച്' കാമ്പെയ്നെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി 'ജൂത് കി ഗൂഞ്ച്' (നുണകളുടെ പ്രതിധ്വനി) എന്ന പരാമർശം നടത്തിയത്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർഥികളെ അണിനിരത്തുന്ന പ്രതിപക്ഷത്തിന്റെ നീക്കങ്ങളെയാണ് മോദി ഇത്തരത്തിൽ വിമർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi revives swadeshi pitch amid India's GDP growth
Next Story