കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിത് -എം.പിമാരോട് മോദി
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിതെന്ന് മോദി എം.പിമാരെ ഒാർമപ്പെടുത്തി. കേന്ദ്ര സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിക്കാൻ യുവാക്കളെ അംബാസഡർമാരാക്കണമെന്നും മോദി പറഞ്ഞു.
അതേസമയം, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഗോവയിലെയും മണിപ്പൂരിലെയും ഭരണം ബി.ജെ.പി മോഷ്ടിച്ചുവെന്ന് രാഹുൽ ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ബി.ജെ.പി കുതിരകച്ചവടം നടത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.
പാർലമെന്‍ററി പാർട്ടി യോഗത്തിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്തു.
#WATCH: BJP has used money to win power in Manipur and Goa, they stole Governments, says Congress VP Rahul Gandhi in Chandigarh pic.twitter.com/XIffdr0lEH
— ANI (@ANI_news) March 16, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.