നീളം കൂടിയ തുരങ്കപാത രാഷ്ട്രത്തിന് സമർപ്പിച്ചു
text_fieldsഉധംപുർ: രാജ്യത്തെ ഏറ്റവും നീളംകൂടിയ റോഡ് മാർഗമുള്ള തുരങ്കം രാഷ്ട്രത്തിന് സമർപ്പിച്ചു. ഉധംപുരിൽ നടന്ന ചടങ്ങിൽ ജമ്മു-കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന കർമം നിർവഹിച്ചു. തുരങ്കത്തിൽ സ്ഥാപിച്ച ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി പ്രത്യേക വാഹനത്തിൽ തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചു. ജമ്മു കശ്മീർ ഗവർണർ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

ഉധംപുര്‍ ജില്ലയിലെ ചെനാനിയെയും റംബാന്‍ ജില്ലയിലെ നശ്രിയെയും ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ തുരങ്കപാത ഹിമാലയം പർവതം തുരന്നാണ് നിർമിച്ചിട്ടുള്ളത്. തുരങ്കം യാഥാർഥ്യമായതോടെ ദേശീയപാത 44ൽ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ഗതാഗതം രണ്ടു മണിക്കൂറായും ദൂരം 30 കിലോമീറ്ററായും കുറയും.

ഇതുവഴി വർഷം േതാറും 99 കോടിയുടെ ഇന്ധനം ലാഭിക്കാം. 3,720 കോടി രൂപ ചെലവിൽ അഞ്ച് വര്‍ഷം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
#WATCH live from J&K: PM Narendra Modi inaugurates Chenani-Nashri tunnel https://t.co/FSArUJETin
— ANI (@ANI_news) April 2, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.