Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; ഖാർഗെയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി നരേന്ദ്ര മോദി

text_fields
bookmark_border
Will Serve People Until Last Breath: PM Modi Hits Back at Kharges Remark in Gujarat
cancel
camera_alt

നരേന്ദ്ര മോദി, മല്ലികാർജുൻ ഖാർഗെ

ഗുജറാത്ത്: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ തന്നെ മുഴുകുമെന്നും പൊതുസേവനത്തിനായുള്ള തന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഭിൽഡിയിൽ 'ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജീവൻ കേ അന്തിം ക്ഷൺ തക് ജനതാ കീ സേവാ മേം ഹീ ജൂട്ടാ രഹൂംഗാ (എന്റെ അവസാന ശ്വാസം വരെ ഞാൻ ജനങ്ങളുടെ സേവനത്തിൽ തന്നെ തുടരും)' പ്രധാനമന്ത്രി ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ 'മോദി കാ ബാപ് ഭീ ജായേഗാ' എന്ന വിവാദ പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് മോദിയുടെ ഈ പ്രതികരണം.

പ്രതിസന്ധികളിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

രാജ്യം പ്രതിസന്ധികൾ നേരിടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുകയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നവരുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇറാൻ യുദ്ധത്തിന് പിന്നാലെ രാജ്യത്ത് വളം ക്ഷാമം രൂക്ഷമാകുമെന്നും സാധാരണക്കാർക്ക് പാചകവാതക സിലിണ്ടറുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ചിലർ ബോധപൂർവം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടതായി മോദി ചൂണ്ടിക്കാട്ടി.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ അന്താരാഷ്ട്ര തലത്തിൽ വളത്തിന്റെ വില വൻതോതിൽ ഉയർന്നപ്പോഴും ആ ഭാരം രാജ്യത്തെ കർഷകരുടെ തലയിൽ വീഴാതെ കേന്ദ്ര സർക്കാർ സംരക്ഷണം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. പി.എം കിസാൻ സമ്മാൻ നിധി പദ്ധതി വഴി ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.5 ലക്ഷം കോടി രൂപ ഇതിനകം കേന്ദ്ര സർക്കാർ നേരിട്ടെത്തിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭിൽഡിയിൽ നടന്ന ചടങ്ങിൽ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 14,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Will Serve People Until Last Breath': PM Modi Hits Back at Kharge's Remark in Gujarat
Next Story