Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരപ്പുറ സോളാർ; സബ്സിഡി ഇളവുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
പുരപ്പുറ സോളാർ; സബ്സിഡി ഇളവുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് സബ്സിഡി ഇളവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. മൂന്ന് വിഭാഗങ്ങളിലായാണ് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളാർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപ വരെയും, 2 കിലോവാട്ടിന് 60,000 രൂപ വരെയും, 3 കിലോവാട്ടിന് 78,000 രൂപ വരെയുമാണ് സബ്സിഡി നിരക്ക്. നിലവിൽ 58.52 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പദ്ധതിപ്രകാരം സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. 17,284.3 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷി ഇതുവഴി ലഭിക്കുമെന്നാണ് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം നൽകുന്ന കണക്കുകൾ.

അതേസമയം, 32,657.67 കോടി രൂപയാണ് ആകെ സബ്സിഡിയായി നൽകുന്നത്. ഡൽഹി, ബിഹാർ, തമിഴ്നാട് സർക്കാരുകളാണ് ആദ്യഘട്ടത്തിൽ സബ്സിഡി ഇളവ് ലഭ്യമാക്കുന്നത്. ഇതിലൂടെ ഡൽഹിയിൽ പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 2.25 ലക്ഷം കുടുംബങ്ങൾക്ക് മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനൽ സൗജന്യമായി സ്ഥാപിച്ചു നൽകും. സൗജന്യ സോളാർ പാനലിനായി പ്രത്യേക പോർട്ടൽ ഡൽഹി സർക്കാർ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ പുരപ്പുറ സോളാർ സബ്സിഡി വിഹിതം പിഎം സൂര്യഘർ പദ്ധതിയിൽ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. പരമാവധി 78,000 രൂപയാണ് കേന്ദ്രം നൽകുന്നത്. പദ്ധതിക്കായി ഡൽഹി സർക്കാരും 78,000 രൂപ വരെ നൽകും. ഇതേസമയം, പരമാവധി 22,000 രൂപ സംസ്ഥാന വിഹിതമായി ചേർത്ത് മൊത്തം സബ്സിഡി ഒരു ലക്ഷം രൂപയാക്കുകയാണ് തമിഴ്നാട്ടിൽ വിജയ് സർക്കാർ ചെയ്തത്. തമിഴ്നാട്ടിൽ 1.15 ലക്ഷം വീടുകളിലാണ് പദ്ധതിപ്രകാരം സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.

അതേ സമയം പുരപ്പുറ സോളാർ എന്നത് പണം ലാഭിക്കാനുള്ള മാർഗം എന്നതിൽ നിന്ന് നിലവിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗമായി മാറി കഴിഞ്ഞുവെന്ന് ഈ മേഖല‍യിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 2025ൽ ഇന്ത്യയിലെ പുതിയ പുരപ്പുറ സോളാർ കണക്ഷനുകൾ 7.1 ഗിഗാവാട്ടിലെത്തി. മുൻവർഷത്തെ 3.2 ഗിഗാവാട്ടിൽ നിന്ന് ഇരട്ടിയിലധികം വർധനവാണിത്. ഇതോടെ മൊത്തം ഇൻസ്റ്റാൾ ചെയ്ത ശേഷി 20 ഗിഗാവാട്ടിന് മുകളിലായി. പി.എം സൂര്യ ഘർ പദ്ധതിയിൽ നാലിൽ മൂന്ന് ഭാഗവും വീടുകളിലെ ഇൻസ്റ്റാളേഷനുകളാണ്.

വാണിജ്യ, വ്യാവസായിക ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക നേട്ടം കൂടുതൽ ആകർഷകമാണ്. ബിസിനസുകൾക്ക് അവരുടെ നിക്ഷേപം നാലോ അഞ്ചോ വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്നും, അതിനുശേഷം ഏകദേശം രണ്ട് പതിറ്റാണ്ടോളം വളരെ കുറഞ്ഞ ചെലവിൽ സിസ്റ്റം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് തുടരുമെന്നാണ് കമ്പനികൾ പറയുന്നത്. ഇതിൽ നിന്നുള്ള വരുമാനം 15% മുതൽ 25% വരെയാകാം. ഇത് സ്ഥിര നിക്ഷേപങ്ങൾ അല്ലെങ്കിൽ വാണിജ്യ വാടക വരുമാനം പോലുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങളേക്കാൾ വളരെ കൂടുതലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Central Solar Subsidy Updates
Next Story