തട്ടിപ്പ് യു.പി.എ കാലത്ത്, കോൺഗ്രസ് നുണ പറയുന്നു- നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: പി.എൻ.ബി വായ്പ കുംഭകോണത്തിൽ കോൺഗ്രസ് നടത്തുന്നത് നുണപ്രചാരണമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നീരവ് മോദി തട്ടിപ്പ് നടത്തിയത് യു.പി.എ ഭരണകാലത്താെണന്ന് അവർ ആരോപിച്ചു.
നീരവ് മോദിയുമായി പി.എൻ.ബി ധാരണപത്രത്തിലെത്തിയത് 2017ലാണെന്നും നരേന്ദ്ര മോദിയുടെ ഭരണം ഇതിന് തുണയേകിയെന്നുമായിരുന്നു കോൺഗ്രസ് ആരോപണം. കുംഭകോണം നടത്തുന്നവർക്ക് നാടുവിടാൻ സഹായം ചെയ്യുന്നവരല്ല ബി.ജെ.പിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. കുറ്റവാളികളെ സർക്കാർ പിടികൂടും. തട്ടിപ്പ് നടന്ന കാലത്ത് അന്നത്തെ സർക്കാർ നടപടിയെടുത്തില്ല. അതുകൊണ്ട് ഞങ്ങൾ ഇപ്പോൾ അത് ചെയ്യുന്നു.
നീരവ് മോദി നടത്തിയ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംബന്ധിച്ചതായും അവർ ആരോപിച്ചു. സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നീരവ് മോദിക്കും കുടുംബത്തിനുെമതിരെ പുതുതായി കേസെടുത്ത് ശക്തമായ നീക്കമാണ് ആരംഭിച്ചിട്ടുള്ളത്.
യു.പി.എ ഭരണകാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നതെന്ന മുൻ ഉദ്യോഗസ്ഥൻ ദിനേഷ് ദുബെയുടെ പരാമർശത്തിന് കോൺഗ്രസ് മറുപടി നൽകണം. എന്തുകാരണത്താലാണ് ദുെബ ജോലിയിൽനിന്ന് പുറത്തുപോകാൻ നിർബന്ധിതനായതെന്ന് കോൺഗ്രസ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഗീതാഞ്ജലി ജെംസിന് വായ്പ നൽകുന്നതിനെ 2013ൽ അലഹബാദ് ബാങ്ക് ഡയറക്ടറായിരുന്ന ദിനേഷ് ദുബെ എതിർത്തപ്പോൾ അദ്ദേഹത്തോട് രാജിവെച്ചൊഴിയാൻ പറയുകയായിരുന്നുവെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.