ഇന്ത്യയെ ആക്രമിക്കണമെന്ന് ഇംറാനോട് പാക് അധീന കശ്മീർ പ്രധാനമന്ത്രി
text_fieldsമുസാഫറാബാദ്: കശ്മീർ വിഷയത്തിൽ വിവാദ പ്രസ്താവനയുമായി പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ. സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനോട് ഹൈദർ ആവശ്യപ്പെട്ടു. കോവിഡ് വ്യാപിച്ച നിയന്ത്രണരേഖയിലെ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെയാണ് ഹൈദർ വിവാദ പ്രസ്താവന നടത്തിയത്.
പ്രധാനമന്ത്രി ഇംറാൻ ഖാൻ ശക്തമായ നടപടികൾ സ്വീകരിക്കണം. വാക്കാലുള്ള പ്രസ്താവന കൊണ്ട് കാര്യമില്ല. ഇന്ത്യയെ ആക്രമിക്കാൻ സേനകളോട് ഉത്തരവിടണമെന്നും ഹൈദർ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
സഹോദരന്മാരെയും സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല താങ്കൾക്കുണ്ട്. പാക് അധീന കശ്മീരിലെ കാലാവസ്ഥ റിപ്പോർട്ട് ഇന്ത്യ നൽകുന്നുവെന്നും നമ്മൾ ഡൽഹിയെ കുറിച്ചും നൽകണമെന്നും ഹൈദർ ആവശ്യപ്പെട്ടു.
മെയ് അഞ്ചിന് ഇന്ത്യൻ മെറ്റീരിയോളജിക്കൻ വകുപ്പിന്‍റെ പ്രാദേശിക കാലാവസ്ഥ കേന്ദ്രം പാക് അധീന കശ്മീരിലെയും ഗിൽജിത് ബാലിസ്താനിലെയും കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൂടെ ഗിൽജിത് ബാലിസ്താൻ അടക്കം മുഴുവൻ പാക് അധീന കശ്മീരും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന നിലപാടാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.