പ്രധാനമന്ത്രിയെ വധിക്കുമെന്ന സംഭാഷണം വൈറലായി: മുൻ സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ടെലഫോൺ സന്ദേശം ൈവറലായതിനെ തുടർന്ന് 1998 സ്ഫോടന പരമ്പരയിെല പ്രതി പിടിയിൽ. കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് എന്നയാളും ട്രാൻസ്പോർട്ട് കോൺട്രാക്ടറും തമ്മിലുള്ള എട്ട് മിനിറ്റോളം നീണ്ട ടെലിഫോൺ സംഭാഷണം സംഭാഷണമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.
വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് വിവദമായ ഭാഗം കടന്നുവരുന്നത്. മോദിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. 1982ൽ എൽ.കെ അദ്വാനിയുടെ കോയമ്പത്തൂർ സന്ദർശന വേളയിൽ നഗരത്തിൽ ബോംബ് സ്ഥാപിച്ചിരിന്നുവെന്നും അയാൾ പറയുന്നുണ്ട്. എെൻറ പേരിൽ നിരവധി കേസുകളുണ്ട്. 100ലധികം വാഹനങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും റഫീഖിെൻറ സംഭാഷണത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.