കൊൽക്കത്തയിൽ ഡ്രോണുകൾ?; അന്വേഷണം തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
കൊൽക്കത്ത: ഡ്രോണിന് സമാനമായ നിരവധി യന്ത്രപ്പറവകൾ രാത്രി ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ടതിനെതുടർന്ന് ചാരവൃത്തി സാധ്യത ഉൾപ്പെടെ മുൻനിർത്തി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി ഇത്തരം എട്ട്-പത്ത് എണ്ണമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കേന്ദ്രം പശ്ചിമ ബംഗാൾ സർക്കാറിൽനിന്ന് റിപ്പോർട്ട് തേടിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് യന്ത്രപ്പറവകൾ ആദ്യം കണ്ടത്. വിദ്യാസാഗർ സേതു, ഫോർട്ട് വില്യം (സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനം) എന്നിവക്ക് മുകളിലൂടെ പറക്കുന്നത് കണ്ടു. കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യസേനയും രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.
അറസ്റ്റിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അശോക സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ ഡോ. അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ.
അറസ്റ്റിലും കസ്റ്റഡിയിലും അദ്ദേഹത്തിന്റെ മനുഷ്യാവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ ഇടപെട്ടത്. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ഹരിയാന പൊലീസ് മേധാവിക്ക് അയച്ച നോട്ടീസിൽ കമീഷൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.