ആ സർവിസ് പിസ്റ്റളിൽ തീർന്നു, സിവിൽ സർവിസ് മോഹിച്ച ജീവിതം
text_fieldsലഖ്നോ: ‘പനിക്കിടക്കയിൽനിന്ന് നമസ്കരിക്കാൻ പോയതായിരുന്നു എെൻറ സഹോദരൻ. തിരിച്ചുവരുന്ന വഴിയിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും. എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നു. അതിനിടയിൽ പിടികൂടിയ പൊലീസ് ഒരു പ്രകോപനവുമില്ലാതെ അവനെ വെടിെവച്ചു വീഴ്ത്തി.’ -പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ തങ്ങൾ വെടിവെച്ചുകൊന്നുവെന്ന് യു.പി പൊലീസ് സമ്മതിച്ച മുഹമ്മദ് സുലൈമാെൻറ സഹോദരൻ ശുഐബ് മാലിക് കണ്ണീരോടെ പറയുന്നു.
ഐ.എ.എസ് നേടി രാജ്യത്തെ സേവിക്കുകെയന്ന ആഗ്രഹമായിരുന്നു 20കാരനായ സുലൈമാെൻറ മനസ്സുനിറയെ. അതിനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ആ യുവാവ്. നോയിഡയിൽ സിവിൽ സർവിസ് പരീക്ഷക്ക് പരിശീലനം നടത്തുന്ന സുലൈമാൻ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പാണ് പനിബാധിച്ച് ബിജ്നോറിലെ വീട്ടിലെത്തിയത്. നമസ്കരിക്കാൻ വീട്ടിനടുത്തുള്ള പള്ളിയിൽപോകാതെ മറ്റൊരു പള്ളിയിൽ പോയി മടങ്ങുന്നതിനിടെ, മോഹിത് കുമാർ എന്ന പൊലീസ് േകാൺസ്റ്റബ്ൾ ആ യുവാവിനുനേരെ നിർദാക്ഷിണ്യം കാഞ്ചി വലിക്കുകയായിരുന്നു. പ്രതിഷേധ പരിപാടികളിലൊന്നും സുലൈമാൻ പങ്കെടുത്തിരുന്നില്ലെന്ന് അവെൻറ കുടുംബം ആണയിടുന്നു.
ബിജ്നോറിലെ പൊലീസ് വെടിവെപ്പിലാണ് സുലൈമാൻ കൊല്ലെപ്പട്ടതെന്ന് യു.പി പൊലീസ് കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. മോഹിത് കുമാറിെൻറ സർവിസ് പിസ്റ്റളിൽനിന്നുള്ള വെടിയുണ്ട സുലൈമാെൻറ മൃതദേഹത്തിൽനിന്ന് കണ്ടെടുത്തതായി ബിജ്നോർ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. സ്വയരക്ഷക്കായാണ് മോഹിത് കുമാർ വെടിവെച്ചതെന്നാണ് പൊലീസ് ഭാഷ്യം.
മോഹിത് കുമാറിെൻറ വയറിന് വെടിയേറ്റതായും ചികിത്സയിലുള്ള അയാളുടെ േദഹത്തുനിന്ന് നാടൻേതാക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ട പുറെത്തടുത്തതായും ത്യാഗി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാർ സബ് ഇൻസ്പെക്ടർ ആശിഷിെൻറ പിസ്റ്റൾ അഹപരിെച്ചന്ന് പൊലീസ് പറയുന്നു. അത് വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്ന മോഹിത് കുമാറിനെ തെൻറ കൈയിലുള്ള നാടൻതോക്ക് ഉപയോഗിച്ച് സുലൈമാൻ വെടിവെച്ചെന്നും പ്രാണരക്ഷാർഥം മോഹിത് സുലൈമാെൻറ വയറിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്ന കഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.