രാജധാനി ഉൾപ്പെടെ രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമം തകർത്തെന്ന് യു.പി പൊലീസ്
text_fieldsഹർദോയി (യു.പി): രാജധാനി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റുമാരുടെ ജാഗ്രതയിൽ പരാജയപ്പെട്ടതായി പൊലീസ്. പാളത്തിൽ മരക്കഷണങ്ങൾ കെട്ടിയിട്ടാണ് അട്ടിമറി ശ്രമം നടത്തിയത്. ദലേൽനഗറിനും ഉമർതാലി സ്റ്റേഷനുമിടയിൽ എർത്തിങ് വയർ ഉപയോഗിച്ചാണ് മരക്കഷണങ്ങൾ കെട്ടിയിട്ടത്.
ഡൽഹിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് അടിയന്തര ബ്രേക്ക് സംവിധാനം പ്രയോഗിച്ച് ട്രെയിൻ നിർത്തി.
പിന്നീട്, അദ്ദേഹംതന്നെ തടികൾ നീക്കി ഇക്കാര്യം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ വന്ന കത്ഗോടം എക്സ്പ്രസ് പാളം തെറ്റിക്കാൻ വീണ്ടും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ജാഗ്രത ഈ അപകടവും ഒഴിവാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.