യു.പിയിൽ രാജ്യത്തെ ‘മികച്ച’ പൊലീസ് സ്റ്റേഷനിൽ നീതിക്കായി കാലിൽ വീഴണം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ചെറുമകെൻറ അപകട മരണത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യ ാൻ അപേക്ഷിച്ച് വൃദ്ധ പൊലീസ് ഇൻസ്പെക്ടറുടെ കാലിൽ വീഴുന്നരംഗം വൈറലായതിന് പ ിന്നാലെയാണ് നടപടി. കാലിൽ വീണ് കേഴുന്നത് നിസ്സംഗതയോടെ കണ്ടിരുന്ന ഇൻസ്പെക്ട ർ തേജ് പ്രകാശ് സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റി. രാജ്യത്തെ മികച്ച മൂന്നു പൊലീസ് സ് റ്റേഷനുകളിലൊന്നെന്ന നിലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിൽനിന്ന് പുരസ്കാരം നേടിയ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിലെ ഗുഡംബ സ്റ്റേഷനിലാണ് സംഭവം.
‘അതി സൗഹാർദ’ത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരാണ് ഗുഡംബ സ്റ്റേഷെൻറ കരുത്തായി ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രശസ്തി പത്രത്തിൽ സൂചിപ്പിക്കുന്നത്. പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ ആകാശ് യാദവ് (20) ജോലിക്കിടെ അപകടത്തിൽ മരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തകരാറിലായ യന്ത്രത്തിനിടയിൽപെട്ട് ചതഞ്ഞാണ് ആകാശ് മരിച്ചത്.
ഫാക്ടറിയിലെ യന്ത്രങ്ങൾ കാലഹരണപ്പെട്ടതാണെന്നും അറ്റകുറ്റപ്പണി നടത്താതെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
പക്ഷേ, വിഷയത്തിൽ കേസ് എടുക്കാൻ പൊലീസ് തയാറായില്ല. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഫാക്ടറി ഉടമ അജയ് ഗുപ്തക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആകാശിെൻറ കുടുംബത്തിെൻറ ആവശ്യം ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. അങ്ങനെയാണ് ആകാശിെൻറ 75കാരിയായ മുത്തശ്ശി ബ്രഹ്മദേവി സ്റ്റേഷൻ ചുമതലയുള്ള തേജ് പ്രകാശ് സിങ്ങിെൻറ കാലിൽ വീഴേണ്ട സാഹചര്യമുണ്ടാകുന്നത്.
കരഞ്ഞുകാലിൽ വീഴുന്ന ബ്രഹ്മദേവിക്ക് മുന്നിൽ കാലുകൾ പിണച്ച് ധാർഷ്ട്യത്തോടെ ഇരിക്കുന്ന ഉദ്യോഗസ്ഥെൻറ വിഡിയോ വൈറലായതോടെ നടപടിക്ക് അധികൃതർ നിർബന്ധിതരായി. ഉദ്യോഗസ്ഥനെ മാറ്റിയതായും അയാളുടെ പ്രവൃത്തിയിൽ അന്വേഷണം ആരംഭിച്ചതായും ലഖ്നോ പൊലീസ് അറിയിച്ചു. ഫാക്ടറി ഉടമക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.