പോളിങ് ഏജന്റിന്റെയും വോട്ട് വെട്ടി; വേദിയിൽ വിളിച്ചുവരുത്തി രാഹുൽ
text_fieldsനവാദ (ബിഹാർ): വോട്ടർ അധികാർ യാത്രയുമായി നവാദയിലെത്തിയ രാഹുൽ ഗാന്ധി ആൾക്കൂട്ടത്തിൽ നിന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടി മാറ്റപ്പെട്ടയാളെ വേദിയിലേക്ക് വിളിച്ചു. സുബോധ് കുമാറെന്ന് പരിചയപ്പെടുത്തിയ ആൾ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തിട്ടും പോളിങ് ഏജന്റായി പ്രവർത്തിച്ചിട്ടും തന്റെ വോട്ട് വെട്ടി മാറ്റിയെന്ന് പറഞ്ഞു.
ബിഹാറിൽ ഇതുപോലെ ലക്ഷക്കണക്കിന് സുബോധുമാരുണ്ടെന്ന് രാഹുൽ ജനങ്ങളെ ഓർമിപ്പിച്ചു. ബിഹാറിലെ ജനങ്ങളുടെ വോട്ട് കൊള്ള ചെയ്യാൻ ഭാരതീയ ജനത പാർട്ടി തെരഞ്ഞെടുപ്പ് കമീഷനുമായി കൂട്ടു കച്ചവടം നടത്തുകയാണെന്ന് രാഹുൽ ആരോപിച്ചു. അവർ വോട്ടുകൾ കൊള്ളയടിക്കുന്നെന്നത് ബിഹാർ സമ്മതിക്കില്ലേ എന്ന് രാഹുൽ ചോദിച്ചപ്പോൾ ജനം ഒറ്റക്കെട്ടായി അതെ എന്ന് മറുപടി നൽകി.
വോട്ടുകൾ കൊള്ളയടിക്കാനുള്ള ഈ ഗൂഢാലോചനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ഒരുപോലെ ഭാഗഭാക്കാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയും ഹരിയാനയും മധ്യപ്രദേശും അതിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ, താനും തേജസ്വിയും നിഹാറിലെ ഒരു വോട്ടു പോലും മോഷ്ടിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.