‘ജനസംഖ്യ വെല്ലുവിളിയല്ല; അന്തസ്സുറ്റ ജീവിത സാഹചര്യമാണ് വേണ്ടത്’
text_fieldsന്യൂഡൽഹി: ജനസംഖ്യ കൂടുന്നോ കുറയുന്നോ എന്നതിനെക്കുറിച്ചുള്ള ചർച്ചയല്ല, സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള നയങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടതെന്ന് സന്നദ്ധ സംഘടനയായ പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ലോക ജനസംഖ്യ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ പൂനം മുത്രേജയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ ജനസംഖ്യ ഒരു വെല്ലുവിളിയോ പ്രതിസന്ധിയോ അല്ലെന്ന് അവർ പറഞ്ഞു. മറിച്ച്, നീതി, സമത്വം, മനുഷ്യശേഷിയിലെ നിക്ഷേപം എന്നിവയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ജനസംഖ്യ വളർച്ച, ജനസംഖ്യ കുറവ് എന്നിവയെക്കുറിച്ചുള്ള പേടി മാറ്റണം.
വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിൽ നിക്ഷേപം നടത്തി ഭാവി തലമുറയുടെ പുരോഗതിക്കായി നടപടികളുണ്ടാകണം. 2050ഓടെ ഇന്ത്യയിലെ അഞ്ചിലൊരാൾക്ക് 60 വയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ, വാർധക്യ പരിചരണം, പെൻഷൻ, ആരോഗ്യ സംരക്ഷണം, വാർധക്യ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇപ്പോൾതന്നെ നിക്ഷേപം നടത്തണമെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.