ജനുവരി മുതൽ ചെക്കുകൾക്ക് പോസിറ്റിവ് പേ സിസ്റ്റം
text_fieldsമുംബൈ: ചെക്ക് തട്ടിപ്പുകൾ തടയാൻ 'പോസിറ്റിവ് പേ സിസ്റ്റ'വുമായി റിസർവ് ബാങ്ക്. 2021 ജനുവരി ഒന്നുമുതലാണ് പ്രാബല്യം. ഉയർന്ന തുകയുടെ ചെക്കുകൾക്കാണ് ബാധകം. 50,000 രൂപക്കുമേലുള്ള ചെക്കിൽ പണം ൈകമാറ്റത്തിന് ഉപഭോക്താവിെൻറ ആവശ്യപ്രകാരമാണ് പോസിറ്റിവ് പേ സിസ്റ്റം ഏർപ്പെടുത്തുകയെങ്കിൽ അഞ്ചുലക്ഷത്തിൽ കൂടുതലുള്ള തുകയുടെ ചെക്കിന് ബാങ്കുകൾ സ്വമേധയാ ഏർപ്പെടുത്തും.
ചെക്ക് സമർപ്പിച്ചയാൾ എസ്.എം.എസ്, മൊബൈൽ ആപ്, ഇൻറർനെറ്റ് ബാങ്കിങ്, എ.ടി.എം തുടങ്ങിയ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ ബാങ്കിന് കൈമാറുന്നതാണ് പോസിറ്റിവ് പേ സിസ്റ്റം. ഇങ്ങനെ ലഭിക്കുന്ന വിവരം ചെക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷമേ പണം ൈകമാറ്റത്തിനായി ബാങ്ക് ചെക്ക് സമർപ്പിക്കൂ.
ലഭിച്ച വിവരവും ചെക്കിലെ വിവരവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ബാങ്കിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ചെക്കിലെ തീയതി, പണം ലഭിക്കുന്നയാളുടെ പേര്, ചെക്ക് സമർപ്പിച്ചയാളുടെ പേര്, ചെക്കിലെ തുക തുടങ്ങിയ വിവരങ്ങളാണ് പോസിറ്റിവ് പേ സിസ്റ്റത്തിെൻറ ഭാഗമായി നൽകേണ്ടത്.
നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻ.പി.സി.ഐ) ബാങ്കുകൾക്ക് ഇതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നത്. ബാങ്കുകൾ ഉപഭോക്താവിനും ലഭ്യമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.