Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ ആലിംഗനത്തെ...

രാഹുലി​െൻറ ആലിംഗനത്തെ പ്രശംസിച്ച്​ മുംബൈയിൽ പോസ്റ്ററുകൾ

text_fields
bookmark_border
രാഹുലി​െൻറ ആലിംഗനത്തെ പ്രശംസിച്ച്​ മുംബൈയിൽ പോസ്റ്ററുകൾ
cancel

മുംബൈ: കോൺ​ഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്​ത വാർത്തയാണ്​ രാജ്യത്ത്​ ചർച്ചാവിഷയം. സംഭവ​ത്തെ എതിർത്തും അനുകൂലിച്ച്​ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ മുംബൈയിലെ അന്ദേരിയിൽ രാഹുലി​​​െൻറ ആലിംഗനത്തെ പ്രശംസിച്ച്​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘‘വിദ്വേഷം പരത്തിയല്ല, ഞങ്ങൾ സ്​നേഹം പങ്കുവെച്ച്​ വിജയം കൈവരിക്കും,’’ എന്ന അടിക്കുറിപ്പോടെയാണ്​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​.

അതേസമയം പ്രവർത്തിയിൽ ബി.ജെ.പി നേതാക്കൾ പതിവ്​ പരിഹാസവുമായി സജീവവുമാണ്​​. അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു രാഹുൽ മോദിയെ ആലിംഗനം ചെയ്തത്​. ‘മാന്ത്രിക ആലിംഗനം’ എന്നായിരുന്നു കോൺഗ്രസ്​ നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്​. എന്നാൽ ചിപ്​കോ മൂവ്​മ​​െൻറ് എന്നായിരുന്നു രാജ്​നാഥ്​ സിങ്ങി​​​െൻറ പരിഹാസം. 

‘നിങ്ങളിൽ നിറഞ്ഞിരിക്കുന്ന വിദ്വേഷം പുറത്തെടുത്ത്​ അത് ഞാൻ​ സ്​നേഹമാക്കി മാറ്റും. ഞാനൊരു കോൺഗ്രസുകാരനാണ്​. ഒരാൾ അക്രമിക്കാൻ വന്നാൽ പോലും അയാളെ സ്​നേഹിക്കുന്നവനാണ്​ യഥാർഥ ഹിന്ദുവെന്നുമായിരുന്നു രാഹുലി​​​െൻറ പ്രഭാഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMumbai Newsmalayalam newsRahul Gandhi
News Summary - Posters of Rahul hugging PM surface in Mumbai-india news
Next Story