പിപിഇ കിറ്റിനൊരു വെൻറിലേഷൻ ഉണ്ടെങ്കിലോ; മുംബൈയിലൊരു വിദ്യാർഥി അമ്മക്കായി വികസിപ്പിച്ച വിദ്യയാണിത്
text_fieldsകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന പീഡനങ്ങളിലൊന്നാണ് പി.പി.ഇ കിറ്റിനകത്തെ ചൂട്. കിറ്റ് അഴിച്ചു മാറ്റുേമ്പാൾ വിയർത്തു കുളിച്ച അവസ്ഥയിലായിരിക്കും പലരും. അനവധി മണിക്കൂറുകൾ ഇങ്ങനെ പി.പി.ഇ കിറ്റിനകത്ത് കഴിയേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. മുംബൈയിലൊ എഞ്ചിനീയറിങ് വിദ്യാർഥി എല്ലാ ദിവസവും തെൻറ അമ്മയുടെ ഇൗ ദുരിതം നേരിട്ട് അറിയുന്നുണ്ടായിരുന്നു. ഡോക്ടറായ അമ്മക്ക് ആശ്വാസം നൽകാൻ എന്തുചെയ്യുമെന്ന നിഹാൽ സിംഗ് ആദർശ് എന്ന രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയുടെ ആലോചനകൾ പുതിയ ഉൽപന്നത്തിെൻറ പിറവിക്കാണ് കാരണമായത്.
മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾ രൂപമാറ്റങ്ങൾക്കും ശേഷമാണ് നിഹാലിെൻറ ഉൽപന്നം തയാറായത്. പരീക്ഷണാടിസ്ഥാനത്തിൽ ചില ഡോക്ടർമാർക്ക് നൽകിയപ്പോഴാണ് അതിെൻറ ഗുണങ്ങൾ നിഹാലിന് തന്നെ ബോധ്യമായത്. എന്നാൽ, പിന്നെ ചെറിയ തോതിൽ വിൽപനയുമാകാമെന്ന് തോന്നിയപ്പോൾ 40 ഒാളം എണ്ണം നിർമിക്കുകയായിരുന്നു. ഇത് പല ഡോക്ടർമാരും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
അരക്കെട്ടിൽ ബെൽറ്റുപോലെ അണിയാവുന്ന ഒരു വെൻറിലേറ്റിങ് ഉപകരണമാണിത്. ഒാരോ നൂറ് സെക്കൻറിലും പുറത്തുനിന്നുള്ള വായു ശുദ്ധീകരിച്ച അകത്തേക്ക് കയറ്റുന്ന രൂപത്തിലാണ് ഇതുള്ളത്. ആറു മുതൽ എട്ടു മണിക്കൂർ വരെ ചാർജ് നിൽക്കുന്ന ലിഥിയം അയേൺ ബാറ്ററിയിലാണ് ഉപകരണം പ്രവർത്തിക്കുന്നത്.
fozJI
നൂറെണ്ണം ഉടനെ നിർമിക്കാനുള്ള നീക്കത്തിലാണ് നിഹാലും സംഘവും. ഇപ്പോൾ ഒരെണ്ണത്തിന് 5,499 രൂപയാണ് ഇൗടാക്കുന്നത്. ദേഹത്ത് അണിയുന്ന ഉപകരണമായതിനാൽ ഗുണമേൻമയുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത്ര വില വരുന്നതെന്ന് നിഹാൽ പറയുന്നു. കൂടുതൽ എണ്ണം ഉൽപാദിപ്പിച്ചാൽ വില കുറക്കാനാകുമോ എന്നും ഇവർ പരിശോധിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.