Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ് കുമാറിനെ ഒതുക്കി ജെ.ഡി.യുവിനെ ബി.ജെ.പിയിൽ ലയിപ്പിക്കാൻ നീക്കമെന്ന് പ്രശാന്ത് കിഷോർ

text_fields
bookmark_border
Prashant Kishor, Nitish Kumar
cancel
camera_alt

 പ്രശാന്ത് കിഷോർ, നിതീഷ് കുമാർ

പട്ന: ജെ.ഡി.യു ദേശീയ അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പൊതുരംഗത്തുനിന്ന് അകറ്റിനിർത്തുന്നതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ബി.ജെ.പി ഏജന്റുമാരാണെന്ന് ജനസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ആരോപിച്ചു. ജെ.ഡി.യുവിനെ ബി.ജെ.പിയുമായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. വൈശാലി ജില്ലയിൽ നിതീഷ് കുമാറിന്റെ പേരിൽ നിർമിച്ച പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ച ചടങ്ങിൽ നിതീഷ് പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പട്ന വിമാനത്താവളത്തിൽ സ്വീകരിച്ച ശേഷവും വൈശാലിയിലെ ചടങ്ങിൽ നിതീഷ് കുമാർ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ജെ.ഡി.യു വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായോടാണ് ചോദിക്കേണ്ടതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിതീഷ് കുമാർ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എൻ.ഡി.എ വൃത്തങ്ങൾ തള്ളി. ഏപ്രിലിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനാൽ നിതീഷ് കുമാറിന് നിലവിൽ ഭരണഘടനാപരമായ പദവിയില്ലെന്നും സർക്കാർ ചടങ്ങായതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും എൻ.ഡി.എ വൃത്തങ്ങൾ പി.ടി.ഐയോട് വ്യക്തമാക്കി. നിതീഷ് കുമാറിന്റെ മകനും മന്ത്രിയുമായ നിഷാന്ത്, ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി എന്നിവരുൾപ്പെടെ നിരവധി ജെ.ഡി.യു നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതായും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, എൻ.ഡി.എയുടെ വിശദീകരണത്തെ പേര് വെളിപ്പെടുത്താത്ത മുതിർന്ന ആർ.ജെ.ഡി നേതാവ് ചോദ്യം ചെയ്തു. നിതീഷ് കുമാറിനെപ്പോലെ ജെ.ഡി.യു വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായും രാഷ്ട്രീയ ലോക് മോർച്ച പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹയും രാജ്യസഭാംഗങ്ങളാണെന്നും ഇവർ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത സാഹചര്യത്തിൽ നിതീഷിനെ ക്ഷണിക്കാതിരുന്നതിന് എൻ.ഡി.എ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്നാണ് ആർ.ജെ.ഡി നേതാവിന്റെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prashant Kishor Claims Move to Sideline Nitish Kumar and Merge JDU With BJP
Next Story