പ്രവാസി കൂട്ടായ്മകളും പോര്‍ചുഗല്‍ പ്രധാനമന്ത്രിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കള്‍
text_fieldsബംഗളൂരു: വിദേശത്ത് വിവിധ രംഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ആദരമായി പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നല്‍കി. ബംഗളൂരു ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ പ്രവാസി ഭാരതീയ ദിവസ് വേദിയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ വംശജനായ പോര്‍ചുഗീസ് പ്രധാനമന്ത്രിയും മൂന്ന് പ്രവാസി കൂട്ടായ്മകളും പുരസ്കാര ജേതാക്കളില്‍പെടുന്നു. വിവിധ രംഗങ്ങളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അധ്യക്ഷനായ സമിതി പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
അബൂദബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍ (ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനം), ബെല്‍ജിയത്തിലെ ആന്‍െറര്‍പ് ഇന്ത്യന്‍ അസോസിയേഷന്‍ (സാമൂഹിക സേവനം), സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (പൊതുസേവനം) എന്നിവയാണ് പുരസ്കാരത്തിന് അര്‍ഹരായ പ്രവാസി കൂട്ടായ്മകള്‍. ഇന്ത്യന്‍ വംശജനായ പോര്‍ചുഗീസ് പ്രധാനമന്ത്രി അന്‍േറാണിയോ ലൂയിസ് സാന്‍േറാസ് ഡാ കോസ്റ്റയെ പൊതുസേവന വിഭാഗത്തിലാണ് അവാര്‍ഡ് നല്‍കിയത്. ഗള്‍ഫ് മേഖലയില്‍നിന്ന് ബഹ്റൈനിലെ പ്രവാസി മലയാളി രാജശേഖരന്‍ പിള്ള (ബിസിനസ്), കേരളത്തില്‍ വേരുകളുള്ള, ഖത്തറിലെ ദോഹ ബാങ്ക് ഗ്രൂപ് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍ (ബിസിനസ് മാനേജ്മെന്‍റ്), സൗദി അറേബ്യയിലെ സീനത്ത് മസര്‍റത്ത് ജാഫ്രി (വിദ്യാഭ്യാസരംഗം) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
മറ്റ് പുരസ്കാര ജേതാക്കള്‍: ഡോ. ഗൊറൂര്‍കൃഷ്ണ ഹരിനാഥ് (ആസ്ട്രേലിയ- സാമൂഹിക സേവനം), നസീര്‍ അഹമ്മദ് മുഹമ്മദ് സക്കരിയ (ബ്രൂണെ- സാമൂഹിക സേവനം), മുകുന്ദ് ബഭികുബായ് പുരോഹിത് (കാനഡ- ബിസിനസ്), നളിന്‍കുമാര്‍ സുമന്‍ലാല്‍ കോതാരി (ജിബൂതി- സാമൂഹിക സേവനം), വിനോദ് ചന്ദ്ര പട്ടേല്‍ (ഫീജി- സാമൂഹിക സേവനം), രഘുനാഥ് മാരീ അന്തോനിന്‍ മാനറ്റ് (ഫ്രാന്‍സ്- കല സാംസ്കാരികം), ഡോ. ലായെല്‍ ആന്‍സണ്‍ ഇ. ബെസ്റ്റ് (ഇസ്രായേല്‍- ആരോഗ്യസേവനം), ഡോ. സന്ദീപ്കുമാര്‍ ടാഗോര്‍ (ജപ്പാന്‍- കല സാംസ്കാരികം), ആരിഫുല്‍ ഇസ്ലാം (ലിബിയ- സാമൂഹിക സേവനം), ടാന്‍ ശ്രീ ഡാറ്റോ ഡോ. മുനിയാണ്ടി തമ്പിരാജ (മലേഷ്യ- വിദ്യാഭ്യാസ സേവനം), പ്രവിന്ദ്കുമാര്‍ ജുഗ്നാഥ് (മൊറീഷ്യസ്- പൊതുസേവനം), ഡോ. കാറാനി ബലരാമന്‍ സഞ്ജീവി (സ്വീഡന്‍- ആരോഗ്യരംഗം), സുശീല്‍കുമാര്‍ സറാഫ് (തായ്ലന്‍ഡ്- ബിസിനസ്), വിന്‍സ്റ്റണ്‍ ചന്ദര്‍ബാന്‍ ദൂകിരന്‍ (ട്രിനിഡാഡ്- പൊതുസേവനം), വാസുദേവ് ഷംദാസ് ഷ്രോഫ് (യു.എ.ഇ- പൊതുസേവനം), ബ്രിട്ടീഷ് പാര്‍ലമെന്‍റ് മുന്‍ എം.പി പ്രിതി പട്ടേല്‍ (പൊതുസേവനം), നീന ഗില്‍ (യു.കെ- പൊതുസേവനം), ഹരിബാബു ബിന്‍ഡാല്‍ (അമേരിക്ക- പരിസ്ഥിതി ശാസ്ത്രം), ഡോ. ഭരത് ഹരിദാസ് ബരായ് (അമേരിക്ക- പൊതുസേവനം), അമേരിക്കയിലെ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ (പൊതുകാര്യം), ഡോ. മഹേഷ് മത്തേ (അമേരിക്ക- പൊതുസേവനം), രമേശ് ഷാ (അമേരിക്ക- പൊതുസേവനം), ഡോ. സമ്പത്കുമാര്‍ ഷിദര്‍മപ ശിവംഗി (അമേരിക്ക- പൊതുസേവനം).
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൈസ് ചെയര്‍മാനായ പുരസ്കാര നിര്‍ണയ സമിതിയില്‍ സ്വപന്‍ദാസ് ഗുപ്ത എം.പി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയ്ശങ്കര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മുന്‍ അമേരിക്കന്‍ അംബാസഡര്‍ സതീഷ് ചന്ദ്ര, പെപ്സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, ലുലു ഗ്രൂപ് എം.ഡി എം.എ. യൂസഫലി, ആന്ദര്‍ രാഷ്ട്രീയ സഹയോഗ് പരിഷത്ത് സെക്രട്ടറി ശ്യാം പരന്ദെ, വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വര്‍ എം. മുളേ എന്നിവര്‍ അംഗങ്ങളായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.