കൃഷിമന്ത്രിക്കെതിരെ പ്രേമചന്ദ്രൻ എം.പി
text_fieldsന്യൂഡൽഹി: കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിനെതിരെ ലോക്സഭയില്‍ അവകാശലംഘനത്തിനുളള അനുമതി തേടി എൻ.കെ പ്രേമചന്ദ്രൻ. കാര്‍ഷിക ബില്ലുകള്‍ ലോക്സഭ പരിഗണിച്ച ഘട്ടത്തില്‍ പ്രതിപക്ഷം നിർദേശിച്ച ഭേദഗതികള്‍ നിരാകരിച്ച സർക്കാർ ഭേദഗതികള്‍ അംഗീകരിക്കാമെന്ന് കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയത് സഭയോടുള്ള അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ബില്ലുകൾ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാനുളള സുപ്രീംകോടതിയുടെ നിർദേശം അംഗീകരിച്ച സര്‍ക്കാര്‍ നടപടിയും സഭയുടെ അവകാശലംഘനമാണ്. പാർലമെൻറ് പാസാക്കിയ നിയമത്തിെൻറ ഭരണഘടനസാധുതയും പാര്‍ലമെൻറിെൻറ നിയമനിർമാണ അധികാരവും പരിശോധിക്കാന്‍ മാത്രമാണ് സുപ്രീംകോടതിക്ക് അധികാരം.
നിയമനിർമാണാധികാരം സുപ്രീംകോടതി ഏറ്റെടുത്താല്‍ പാർലമെൻറിന് പ്രസക്തിയില്ലാതാവും. വിഷയം പാര്‍ലമെൻറിെൻറ പ്രിവിലേജ് കമ്മിറ്റിക്കു വിടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.