എൻ.സി.പി മുൻ എം.പിയുടെ 315 കോടി സ്വത്ത് ഇ.ഡി കണ്ടുകെട്ടി
text_fieldsമുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി അടുപ്പമുള്ള വ്യവസായിയും മുൻ രാജ്യസഭ എം.പിയുമായ ഈശ്വർലാൽ ശങ്കർലാൽ ജെയിൻ ലാൽവാനിയുടെ 315.60 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ലാൽവാനി കുടുംബത്തിന്റെ രാജ്മാൾ ലഖിചന്ദ് ജ്വല്ലേഴ്സ്, ആർ.എൽ ഗോൾഡ്, മൻരാജ് ജ്വല്ലേഴ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയുള്ള വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടിയെന്ന് ഇ.ഡി പറഞ്ഞു.
മുംബൈ, താണെ, സില്ലോദ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലുള്ള സ്വത്തുകളും വിൻഡ്മില്ലുകളും വെള്ളി, വജ്ര ആഭരണങ്ങളും വെള്ളിക്കട്ടകളും പണവുമാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയിൽ ലാൽവാനി കുടുംബാംഗങ്ങളുടെ ബിനാമി സ്വത്തുക്കളുമുണ്ടെന്ന് ഇ.ഡി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 352.49 കോടി രൂപ നഷ്ടംവരുത്തിയ വായ്പാത്തട്ടിപ്പ് കേസിൽ നേരത്തെ ഇശ്വർലാൽ അടക്കം ലാൽവാനി കുടുംബാംഗങ്ങൾക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. അതിനു സമാന്തരമായാണ് ഇ.ഡിയുടെ കള്ളപ്പണ കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.