പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും
text_fieldsപാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കും മന്ത്രിമാർക്കും സ്വീകരണം നൽകിയപ്പോൾ
ദേര ബാബ നാനാക് (പഞ്ചാബ്)/ലഹോർ: കർതാർപുർ ഇടനാഴി തുറന്നതോടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും മന്ത്രിമാരും വ്യാഴാഴ്ച പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിച്ച് പ്രാർഥന നടത്തി. 20 മാസ ഇടവേളക്ക് ശേഷം ബുധനാഴ്ച ഇടനാഴി തുറന്നതോടെ ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകരുടെ പ്രവാഹമാണ്.
പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം 30ഓളം പേരും ബി.ജെ.പി നേതാക്കളുടെ പ്രതിനിധി സംഘവും കർതാർപുർ ഇടനാഴി വഴി ഗുരുദ്വാര ദർബാർ സാഹിബിലെത്തി. 21 അംഗ പഞ്ചാബ് ബി.ജെ.പി നേതാക്കളും സന്ദർശനം നടത്തി. കർതാർപുർ ഇടനാഴി പദ്ധതി മാനേജ്മെൻറ് യൂനിറ്റ് സി.ഇ.ഒ മുഹമ്മദ് ലത്തീഫ്, പാകിസ്താൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഭാരവാഹികൾ, ഗുജ്രൻവാല കമീഷണർ എന്നിവർ ഇന്ത്യൻ അതിഥികൾക്ക് അഭിവാദ്യമോതി.
കുടുംബാംഗങ്ങൾക്ക് പുറമെ ധനമന്ത്രി മൻപ്രീത് സിങ് ബാദൽ, പൊതുമരാമത്ത് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, എം.എൽ.എമാരായ ഹർപ്രതാപ് സിങ് അജ്നാല, ബരീന്ദർമീത് സിങ് പഹ്റ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, പഞ്ചാബ് കോൺഗ്രസ് തലവൻ നവജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്നില്ല. സിദ്ദു ശനിയാഴ്ച ദർബാർ സാഹിബ് സന്ദർശിക്കുമെന്ന് അേദ്ദഹത്തിെൻറ മാധ്യമ ഉപദേഷ്ടാവ് സുരീന്ദർ ദല്ല ബുധനാഴ്ച അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.