ശാഹീൻബാഗിൽ ‘ലങ്കർ’ തുറന്ന് പഞ്ചാബിലെ കർഷകർ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിൽ ‘ലങ്കർ’ (ഗുരുദ്വാരകളിൽ സൗജന്യ ഭക്ഷണം നൽകുന്ന സംവിധാനം) തുറന്ന് പഞ്ചാബിൽനി ന്നെത്തിയ കർഷക സംഘം. ഭാരതീയ കിസാൻ യൂനിയെൻറ ബാങ്ക് സ്ത്രീകളടക്കം 500ലധികം കർഷകരാ ണ് പഞ്ചാബിൽനിന്ന്ശാഹീൻബാഗിലെത്തി സമരക്കാർക്ക് ഭക്ഷണം നൽകാൻ കമ്യൂണിറ്റി കി ച്ചൻ സംവിധാനം ആരംഭിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ഒമ്പതു ബസുകളിലായി ഡൽഹിയിലെത്തിയ കർഷകസംഘത്തിന് ശാഹീൻബാഗിലേക്ക് പ്രവേശിക്കാൻ ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലെ വിവിധ ഗുരുദ്വാരകളിലേക്ക് കൊണ്ടുേപായി. ഒരു രാത്രി മുഴുവൻ അവിടെ തടഞ്ഞു നിർത്തി. എന്നാൽ, തിരിച്ചുപോവില്ലെന്ന നിലപാട് എടുത്തതോടെ ഒടുവിൽ പൊലീസ് വിട്ടയക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഇവർ ശാഹീൻബാഗിലെത്തി ലങ്കർ തുടങ്ങി. പഞ്ചാബിലെ സംഗൂരിൽനിന്നാണ് സംഘം ഒരു രാത്രി മുഴുവൻ സഞ്ചരിച്ച് ഡൽഹിയിലെത്തിയത്. ഫെബ്രുവരി എട്ടുവരെ ശാഹീൻബാഗിൽ തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹരീന്ദർ ബിന്ദു പറഞ്ഞു. ഇവർക്ക് ഭക്ഷണം പാകംചെയ്യാനുള്ള പച്ചക്കറികളും ആട്ട, എണ്ണയടക്കമുള്ള സാധനങ്ങളും പ്രദേശവാസികളും മറ്റും എത്തിച്ചുനൽകി.
പഞ്ചാബിലെ കർഷകസംഘം കഴിഞ്ഞ മാസവും ശാഹീൻബാഗിലെത്തി ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടാതെ, പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള നിരവധി സംഘടനകൾ വിവിധ ദിവസങ്ങളിലായി ശാഹീൻബാഗിൽ സൗജന്യ ഭക്ഷണം വിതരണം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.