‘ഉത്തരപേപ്പറിൽ 100 രൂപ വെക്കണം’; യു.പിയിൽ കോപ്പിയടിക്കാൻ നിർദേശിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
text_fieldsലഖ്നോ: വിദ്യാർഥികളോട് ബോർഡ് പരീക്ഷയിൽ കോപ്പിയടിക്കാൻ നിർദേശം നൽകിയ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദ േശിലെ മൗ ജില്ലയിലുള്ള സ്വകാര്യ സ്ഥാപനമായ ഹരിവംശ് മെമ്മോറിയല്‍ ഇൻറര്‍ കോളേജിലെ പ്രിൻസിപ്പൽ പ്രവീൻ മാലാണ് സെ ക്കൻഡറി ബോർഡ് പരീക്ഷയിൽ കോപ്പിയടിക്കാൻ നിർദേശിച്ചതിെൻറ പേരിൽ അറസ്റ്റിലായത്. വിദ്യാർഥികളുടെയും രക് ഷിതാക്കളുടെയും യോഗം വിളിച്ചുചേർത്ത് പരസ്യമായാണ് പ്രവീൺ മാൽ സംസാരിക്കുന്നത്. ഇത് ഒരു വിദ്യാർഥി പകർത്തുക യും വൈകാതെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾ പരീക്ഷയിൽ എങ്ങനെ അതിജീവിക്കാമെന്നാണ് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. ‘ഞാൻ വെല്ലുവിളിക്കുകയാണ്. എെൻറ ഒറ്റ വിദ്യാർഥികളും പരീക്ഷയിൽ തോൽക്കില്ല. അവർ ഒരുകാര്യത്തിലും ഭയക്കേണ്ടതില്ല. പരീക്ഷയെഴുതുേമ്പാൾ നിങ്ങൾക്ക് പരസ്പരം യഥേഷ്ടം സംസാരിക്കാം. എന്നാൽ, ആരുടേയും കൈ സ്പർശിക്കാൻ പാടുള്ളതല്ല. സർക്കാർ സ്കൂളുകളിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ വരുന്ന ടീച്ചർമാരെല്ലാം എെൻറ സുഹൃത്തുക്കളാണ്. അഥവാ നിങ്ങൾ പിടിക്കപ്പെടുകയോ.. മുഖത്ത് രണ്ട് അടികിട്ടുകയോ ചെയ്താൽ തന്നെ ഭയക്കേണ്ട.. അവരുമായി സഹകരിക്കുക. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. ഉത്തരം തെറ്റാണെങ്കിൽ പോലും നാല് മാർക്കിെൻറ ചോദ്യത്തിന് മൂന്ന് മാർക്ക് നൽകുമെന്നും ഉത്തര േപപ്പറിൽ 100രൂപ നിക്ഷേപിക്കാനും പ്രവീൺ മാൽ വിദ്യാർഥികളോട് ആവശ്യപ്പെടുന്നുണ്ട്.
ജയ് ഹിന്ദ്... ജയ് ഭാരത് എന്ന് വിളിച്ചുപറഞ്ഞാണ് പ്രവീൺ മാൽ സംസാരം അവസാനിപ്പിക്കുന്നത്. അതേസമയം ആഹ്ലാദപൂർണ്ണമായാണ് വിദ്യാർഥികളും രക്ഷിതാക്കളുമടക്കം യോഗത്തിൽ പങ്കെടുത്തവർ ഇതിനോട് പ്രതികരിച്ചത്.
ദൃശ്യം പകർത്തിയ വിദ്യാർഥി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷം മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിനോട് നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ യു.പി ബോർഡ് എക്സാം 56 ലക്ഷം വിദ്യാർഥികളാണ് എഴുതുന്നത്. നിരന്തരം പരാതിയുയർന്നതിനെ തുടർന്ന് ഇത്തവണ വലിയ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരീക്ഷകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.