ക്വാറി ദൂരപരിധി; ഉടമകളുടെ ആവശ്യം തള്ളി സുപ്രീംകോടതി
text_fieldsRepresentational Image
ന്യൂഡൽഹി: കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50ൽ നിന്ന് 100ഉം 200ഉം മീറ്ററായി വർധിപ്പിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേരളത്തിലെ ക്വാറി ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി.
ഇേത ആവശ്യവുമായി കേരള സർക്കാറും ക്വാറി ഉടമകളും ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്. പാലക്കാട് കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചിരുന്നു.
അതിെൻറ പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിെൻറ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കിയത്. ക്വാറിയുടെ 100 മീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ അനുമതി നൽകരുതെന്നും സ്ഫോടക വസ്തു പൊട്ടിക്കുന്ന ക്വാറിയാണെങ്കിൽ 200 മീറ്റർ എങ്കിലും പാലിക്കണമെന്നുമായിരുന്നു വിധി. പ്രധാനമന്ത്രിക്ക് അയച്ച പരാതിയുടെ പകർപ്പ് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ മാത്രം ട്രൈബ്യുണലിന് കേസെടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ 25ന് വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിധി വരുന്നതുവരെ ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടപ്പോൾ ക്വാറികളുടെ ലൈസൻസ് റദ്ദായിട്ട് ആറ് മാസത്തിൽ കൂടുതലായില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. അതേസമയം, കേരളം നേരത്തെ ക്വാറികൾക്ക് ചട്ടങ്ങളുണ്ടാക്കിയിരുന്നു. അത് പ്രകാരം 50 മീറ്റർ അകലമാണ് വീടും ക്വാറിയും തമ്മിലുണ്ടാകേണ്ടത്. പുതിയ സാേങ്കതിക വിദ്യയുള്ളതിനാൽ മരട് ഫ്ലാറ്റ് പൊളിച്ച പോലെ പരിസരത്ത് പ്രത്യാഘാതമുണ്ടാക്കാതെ പരിസ്ഥിതി മലിനീകരണമില്ലാതെ ക്വാറികൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. സദ്റുൽ അനാം അടക്കമുള്ള അഭിഭാഷകർ വാദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.