ഐ.ടി ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്; കർണാടകയിൽ മുൻ ടെക്കി കൃഷിയിടം സന്ദർശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചു
text_fieldsമൈസൂരു: ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ യുവാവ് മൈസുരുവിലെ കൃഷിയിടം സന്ദർശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചു. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് മരിച്ചത്. അടുത്തിടെയാണ് റോഷൻ തന്റെ ഐ.ടി ജോലി ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആധുനീക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്നതിലും അതിന്റെ വിപണനത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബത്തോടൊപ്പം ഭൂമി പരിശോധിക്കാൻ മൈസൂരുവിൽ എത്തിയതായിരുന്നു റോഷൻ. കൃഷിസ്ഥലത്ത് വെച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷന് ഇടിമിന്നലേറ്റത്. സംഭവസ്ഥലത്തു വെച്ച് തന്നെ റോഷൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇടിമിന്നലേറ്റ സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. സംഭവ സമയത്ത് റോഷന്റെ ഭാര്യയും കുട്ടിയും സ്ഥലത്തുണ്ടായിരുന്നു.
മൈസൂരു ജില്ലാ ദുരന്ത നിവാരണ യൂണിറ്റ് റോഷൻ ബാലകൃഷ്ണയുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

