റഫാൽ: ബാങ്ക് ഗാരന്റി ഇല്ലാതെ അധികച്ചെലവ്
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ മുൻകൂർ നൽകുന്ന തുകക്ക് ബാങ്ക് ഗാരൻറി വ്യവസ് ഥ ഒഴിവാക്കിയപ്പോൾ ചെലവു കൂടി. ബാങ്ക് ഗാരൻറി ഇല്ലാതെ തന്നെ 24.61 കോടി യൂറോ അധികം നൽകേ ണ്ടി വന്നു. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷ്ടിച്ച ഫയലുകളെന്ന് അറ്റോർണി ജന റൽ സുപ്രീംകോടതിയിൽ പറഞ്ഞ രേഖകൾ ഉദ്ധരിച്ച് ‘ദി ഹിന്ദു’ ഇംഗ്ലീഷ് ദിനപത്രമാണ് ഇ ക്കാര്യം പുറത്തുകൊണ്ടുവന്നത്.
വിമാന വില സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടു ത്തിയിട്ടുണ്ട്. റഫാൽ നിർമാതാക്കളായ ദസോ കമ്പനിക്ക് ഇന്ത്യ നൽകുന്ന മുൻകൂർ പണത്തിന ് ഫ്രഞ്ച് സർക്കാർ ഇൗടുനിൽക്കുന്ന വിധം ബാങ്ക് ഗാരൻറിക്ക് യു.പി.എ സർക്കാറിെൻറ കാല ത്ത് വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും മോദി സർക്കാർ അത് ഒഴിവാക്കിയിരുന്നു. 787 കോടി യൂറോയുടെ റഫാൽ ഇടപാടിൽ ബാങ്ക് ഗാരൻറിക്ക് ചെലവിടേണ്ട അധികതുക 57.40 കോടി യൂറോയാണ്.
ഗാരൻറി ഒഴിവാക്കുക വഴി ഇന്ത്യയുടെ മുതൽമുടക്ക് ഭദ്രത ദുർബലപ്പെട്ടപ്പോൾ തന്നെയാണ് അധികച്ചെലവ്. റഫാൽ ഇടപാടിെൻറ വിലനിർണയ ചർച്ചക്ക് നിയോഗിച്ച ഇന്ത്യൻ സംഘത്തിെൻറ കുറിപ്പുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇൗ സംഘം ചർച്ച നടത്തുന്നതിനിടയിൽ, പ്രധാനമന്ത്രിയുടെ ഒാഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേർന്ന് നടന്ന സമാന്തര ചർച്ച, ഇന്ത്യക്ക് ഇടപാടിൽ ഭദ്രത നൽകുന്ന വിവിധ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ബാങ്ക് ഗാരൻറി വേണ്ടെന്നുവെച്ചത് അതിലൊന്നാണ്.
59,000 കോടി രൂപയുടെ വിമാന ഇടപാടിൽ നല്ലപങ്ക് തുകയും മുൻകൂറായി നൽകുന്നതിനാൽ ഫ്രഞ്ച് സർക്കാറിെൻറ ഗാരൻറി കിട്ടണമെന്ന കാഴ്ചപ്പാട് നിയമമന്ത്രാലയവും പ്രകടിപ്പിച്ചിരുന്നു.
‘ഇളവുകൾ നൽകിയത് ഡോവൽ നടത്തിയ ചർച്ചകളിൽ’
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഫ്രഞ്ച് കമ്പനിയെ സഹായിക്കുന്ന വിധം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രവർത്തിച്ചുവെന്ന് കോൺഗ്രസ്. ഇതിനകം പുറത്തുവന്ന റഫാൽ ഇടപാടു രേഖകളുടെ പശ്ചാത്തലത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാലയാണ് ഇൗ ആരോപണം ഉന്നയിച്ചത്. റഫാൽ കരാർ വ്യവസ്ഥകൾ ചർച്ചചെയ്യാൻ ഏഴംഗ ഇന്ത്യൻ സംഘത്തെ നിയോഗിച്ചിരുന്നു.
എന്നാൽ, ഇൗ വിദഗ്ധ സംഘത്തെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ ഒാഫിസും ദേശീയ സുരക്ഷ ഉപദേഷ്ടാവും ചേർന്നാണ് ബാങ്ക് ഗാരണ്ടി അടക്കമുള്ള ഇളവുകൾ അനുവദിച്ചുകൊടുത്തത്. ദാസോ കമ്പനിയെ വഴിവിട്ടു സഹായിക്കാൻ സ്വന്തം ഒാഫിസിെൻറ അധികാരങ്ങൾ ദുരുപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
യു.പി.എ സർക്കാർ രൂപപ്പെടുത്തിയ കരാറിനേക്കാൾ ഉയർന്ന വിലക്കാണ് റഫാൽ പോർവിമാനം മോദിസർക്കാർ വാങ്ങുന്നത്. 36 പോർവിമാനങ്ങൾക്ക് ചെലവിടുന്നത് 59,000 കോടി രൂപയല്ല, 5,000 കോടി കൂടി അധികം മുടക്കിയാണെന്ന് രേഖകളിൽനിന്ന് വ്യക്തമാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.